Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് ഇപ്പോഴും ജീവനുണ്ട്!!... കാരണം ആ ടീം, വാനോളം പുകഴ്ത്തി സെവാഗ്

മുംബൈ: ഏകദിന ലോകകപ്പിന്‌ ഇപ്പോഴും ജീവനുണ്ടെന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്ക കഴിഞ്ഞ ദിവസം നേടിയ അട്ടിമറി വിജയമാണ് ടൂര്‍ണമെന്റിന് പുതുജീവന്‍ നല്‍കിയതെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ പ്രകടനം ഗംഭീരമായിരുന്നു. ഇംഗ്ലണ്ടിന് ഇനി ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നവര്‍ക്കെതിരേ മല്‍സരങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലെങ്കിലും അവര്‍ക്കു ജയിച്ചേ തീരൂവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വെറ്ററന്‍ പേസര്‍ ലസിത് മലിങ്കയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയ്ക്കു ജയം സമ്മാമനിച്ചത്. നാലു വിക്കറ്റുകളുമായി അദ്ദേഹം ലങ്കന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. 43 റണ്‍സ് വഴങ്ങിയാണ് മലിങ്ക നാലു വിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പില്‍ 50ല്‍ കൂടുതല്‍ വിക്കറ്റ് നേടിയ നാലാമത്തെ ബൗളറായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഒമ്പത് വിക്കറ്റിന് 232 റണ്‍സിലൊതുക്കിയപ്പോള്‍ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ബൗളിങിലൂടെ ഇംഗ്ലണ്ടിനെ ലങ്ക വരിഞ്ഞുകെട്ടി. മൂന്നോവര്‍ ശേഷിക്കെ 212 റണ്‍സിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. ബെന്‍ സ്‌റ്റോക്‌സ് (62), ജോ റൂട്ട് (52) എന്നിവരൊഴികെ മറ്റാരും ലങ്കന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. മലിങ്കയെക്കൂടാതെ മൂന്നു വിക്കറ്റെടുത്ത ധനഞ്ജയ ഡിസില്‍വയും രണ്ടു വിക്കറ്റെടുത്ത ഇസുരു ഉദാനയും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

Story first published: Saturday, June 22, 2019, 17:39 [IST]
Other articles published on Jun 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+