ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയ്ന്‍ പുറത്ത്
ലണ്ടന്‍: ലോകകപ്പിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പ്രധാന ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പരിക്ക് തിരിച്ചടിയാകുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റെയ്ന്‍ പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഉദ്ഘാടന മത്സരത്തിനിറങ്ങില്ല. ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെതിരെ മെയ് 30നാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇതോടെ വരും മത്സരങ്ങളിലും സ്‌റ്റെയ്ന്റ് സാന്നിധ്യം സംശയത്തിലായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്ക്ക് സ്റ്റെയ്‌നിന്റെ പരിക്ക് ക്ഷീണമാകും. ജൂണ്‍ 2ന് ബംഗ്ലാദേശിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും താരം കളിക്കില്ലെന്ന് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ സൂചിപ്പിച്ചു. ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാതെ സ്റ്റെയ്ന്‍ കളിക്കുകയും മോശം പ്രകടനം നടത്തുകയും ചെയ്താല്‍ ടീം മാനേജ്‌മെന്റിന് അത് വലിയ വിമര്‍ശനത്തിനും ഇടയാക്കും.
ടൂര്‍ണമെന്റ് ആറാഴ്ച നീണ്ടുനില്‍ക്കുന്നതിനാല്‍ സ്റ്റെയ്‌നിന് തിരിച്ചുവരാന്‍ സമയമുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയുടെ വാദം. ഓരോദിവസവും താരം മെച്ചപ്പെട്ടുവരുന്നുണ്ട്. രണ്ടാം മത്സരത്തില്‍ കളിച്ചില്ലെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടി അവസാന മത്സരങ്ങളില്‍ കളിക്കാനെത്തിയ സ്‌റ്റെയ്ന്‍ ഒരു മത്സരത്തിനുശേഷം പരിക്കുമൂലം മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ സന്നാഹ മത്സരങ്ങളിലും സ്റ്റെയ്ന്‍ കളിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications