ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് ടിക്കറ്റ് 20 മിനിറ്റില്‍ വിറ്റു തീര്‍ന്നു
ദില്ലി: ലോകത്ത് ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ വീക്ഷിക്കുന്ന മത്സരമാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കുടിപ്പക ക്രിക്കറ്റ് മൈതാനത്തേക്കു കൂടി വ്യാപിക്കുന്നതായിരുന്നു ഓരോ മത്സരവും. യുദ്ധസമാനമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
2015 ലോകകപ്പ് ക്രിക്കറ്റില്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആവേശം അതിരുകടക്കുമെന്നുറപ്പാണ്. ഫിബ്രുവരി 15ന് അഡ്‌ലയ്ഡിലാണ് മത്സരം. പൂള്‍ ബിയില്‍ മത്സരിക്കുന്ന ഇരു രാജ്യങ്ങള്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ മത്സരവിജയം നിര്‍ണായകമായിരിക്കും. മത്സരത്തിനുള്ള ടിക്കറ്റുകള്‍ വെറും ഇരുപത് മിനിറ്റുകൊണ്ടാണ് വിറ്റു തീര്‍ന്നതെന്ന വാര്‍ത്തതന്നെ ആരാധകര്‍ എത്ര ആവേശത്തോടെയാണ് കളി ഏറ്റെടുത്തിരിക്കുന്നത് എന്നതിന് തെളിവാണ്.

ഇന്നേവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനായിട്ടില്ലെന്നത് പാക്കിസ്ഥാന്റെ മനസിലെ മുറിവാണ്. ഓരോ ലോകകപ്പിലും അവര്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ജയം സ്വപ്‌നം കണ്ടു. എന്നാല്‍ അഞ്ചുതവണ ഏറ്റുമുട്ടിയിട്ടും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 1992,1996,1999,2003,2011 ലേകകപ്പുകളിലാണ് ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടിയത്.
ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് മുന്‍കൂട്ടി പറഞ്ഞുകഴിഞ്ഞു. ലോകകപ്പിനെത്തുന്ന ടീമുകളിലെ ഏറ്റവും മികച്ച ഒരു ബൗളിങ് നിരയുമായാണ് പാക്കിസ്ഥാന്റെ വരവ്. സ്പിന്നര്‍ സയീദ് അജ്മലിന് ലോകകപ്പ് നഷ്ടമാകുമെങ്കിലും യുവ ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയ്‌ക്കെതിരെ ജയമൊരുക്കമെന്ന പ്രതിക്ഷയിലാണ് പാക് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications