സിംബാബ്‌വെ 287, 1999 ആവര്‍ത്തിക്കുമോ?
ടോസ് നേടിയ ധോണി സിംബാബ്‌വെയെ ബാറ്റിംഗിന് അയക്കുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചുകാണില്ല. ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലറുടെ മിന്നും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ സിംബാബ്‌വെ അടിച്ചുകൂട്ടിയത് 287 റണ്‍സാണ്. ഒരോവര്‍ ബാക്കി നില്‍ക്കേ അവരെ ഓളൗട്ടാക്കാന്‍ പറ്റി എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം.
പത്തോവറില്‍ മൂന്നിന് 33 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ ടെയ്‌ലറും ഷോണ്‍ വില്യംസും ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. 40 ഓവറില്‍ നാലിന് 234 എന്ന നിലയില്‍ ഇന്ത്യയെ പേടിപ്പിച്ചിരുന്നു ഒരവസരത്തില്‍ സിംബാബ്‌വെ. 1999 ല്‍ ഇതിലും ചെറിയ സ്‌കോര്‍ പിന്തുടരവേ ഇന്ത്യ സിംബാബ്‌വെയോട് തോറ്റിട്ടുണ്ട്.
മറുപടി ബാറ്റിംഗില്‍ സ്കോര് 72 ആകുന്പോഴേക്കും ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്, ധവാന്‍, റെയ്‌ന എന്നിവരാണ് പുറത്തായത്.
സിംബാബ്‌വെ ഇന്നിംഗ്‌സിലെ എടുത്തുപറയേണ്ട കാര്യങ്ങള്‍ ഇവയാണ്

ടെയ്‌ലര്‍ തന്നെ ആദ്യം
സിംബാബ്‌വെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികളുടെ റെക്കോര്‍ഡോടെ ടെയ്‌ലര്‍ ഇതുവരെയുള്ള കളിയിലെ താരമായി. 110 പന്തില്‍ 138 റണ്‍സ്. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സിംബാബ്‌വെ താരത്തിന്റെ മികച്ച പ്രകടനം കൂടിയാണിത്.

ജഡേജയെ അടിച്ചുപരത്തി
രവീന്ദ്ര ജഡേജയുടെ ഒരോവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടക്കം 25 റണ്‍സാണ് സിംബാബ്‌വെ അടിച്ചത്. ജഡേജ പത്തോവറില്‍ വഴങ്ങിയത് 71 റണ്‍സ്

അശ്വിന്‍ അതിലും കഷ്ടം
ജഡേജയെ രണ്ടെങ്കില്‍ അശ്വിനെ ഒരോവറില്‍ മൂന്ന് സിക്‌സറടിച്ചു. അശ്വിന്‍ പത്തോവറില്‍ കൊടുത്തത് 75 റണ്‍സ്

ഷമി സൂപ്പര്‍
ലോകകപ്പിലെ വിക്കറ്റ് നേട്ടം പതിനഞ്ചാക്കിയ മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. 9 ഓവറില്‍ 48 റണ്‍സ് കൊടുത്തു

യാദവിനും മൂന്ന്
ഉമേഷ് യാദവ് 43 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി

മോഹിതിനും മൂന്ന്
മറ്റൊരു ഫാസ്റ്റ് ബൗളറായ മോഹിത് ശര്‍മയും വീഴ്ത്തി 3 വിക്കറ്റുകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications