Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ 200 അടിച്ചത് ഇന്ത്യയുടെ സഹായത്തോടെ!

കാന്‍ബറ: കുഞ്ഞന്മാരായ സിംബാബ്‌വെയ്‌ക്കെതിരെ താണ്ഡവമാടുകയായിരുന്നു ക്രിസ് ഗെയ്ല്‍. 147 പന്തില്‍ 215 റണ്‍സ്. ഇതില്‍ 16 സിക്‌സറുകള്‍. ഫോമൗട്ടിന്റെ കഥ കഴിച്ച് വെടിക്കെട്ട് നടത്തിയ ക്രിസ് ഗെയ്ല്‍ നന്ദി പറഞ്ഞത് ഇന്ത്യയ്ക്ക്. പഞ്ചാബില്‍ നിര്‍മിച്ച ബാറ്റ് കൊണ്ടാണ് ഗെയ്ല്‍ സിംബാബ്‌വെ ബൗളര്‍മാരെ അടിച്ചുപറത്തിയത്.

പഞ്ചാബിലെ ജലന്ധറിലാണ് ഗെയ്ല്‍ കളിക്കുന്ന സ്പാര്‍ട്ടന്‍ ബാറ്റ് നിര്‍മിക്കുന്നത്. സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഗെയ്ല്‍. ഗെയ്ല്‍ ഇരുന്നൂറടിക്കുന്നത് കണ്ട് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് വെറുതെ ഇരുന്നൊന്നുമില്ല. സ്പാര്‍ട്ടന്‍ യോദ്ധാവിന്റെ കളിയാണ് ഗെയ്ല്‍ പുറത്തെടുത്തത് എന്ന് പറഞ്ഞ് അഭിനന്ദനവുമായി രംഗത്തെത്തി അവര്‍.

chrisgayle-215

2012 ലെ ഐ പി എല്‍ സീസണ് മുമ്പായിട്ടാണ് ഗെയ്ല്‍ സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിന്റെ അംബാസിഡറായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഗെയ്‌ലിന്റ വെടിച്ചില്ല് ഇന്നിംഗ്‌സുകള്‍ പലതും ഈ ബാറ്റ് ഉപയോഗിച്ചിട്ടിയാരുന്നു. സ്പാര്‍ട്ടയ്ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് ഗെയ്ല്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റുമിട്ടു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിങ്ങനെ പോകുന്നു സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിന്റെ അംബാസിഡര്‍മാരുടെ നിര. 1250 - 1300 ഗ്രാം തൂക്കമുള്ള 15 ബാറ്റുകളാണ് ലോകകപ്പിന് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് ഗെയ്‌ലിന് വേണ്ടി അയച്ചുകൊടുത്തിട്ടുള്ളത്.

Story first published: Wednesday, February 25, 2015, 13:25 [IST]
Other articles published on Feb 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+