വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്തവണ ലോകകപ്പ് ആരു നേടും; ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പ്രവചനം

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ ഇനി അധികനാളുകളില്ല. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഒരുക്കം ടീമുകള്‍ തുടങ്ങിക്കഴിഞ്ഞു. അന്തിമ ടീമിനെ തെരഞ്ഞെടുക്കാനും പരിശീലന മത്സരങ്ങള്‍ക്കുമായുള്ള ഇടവേളകളാണ് ഇനി. ഇതിനിടെ മുന്‍താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിലയിരുത്തലുകളുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.

അശ്ലീല ആംഗ്യം കാട്ടിയ റൊണാള്‍ഡോ വിലക്കില്‍നിന്നും രക്ഷപ്പെട്ടു; വന്‍ തുക പിഴയടക്കണംഅശ്ലീല ആംഗ്യം കാട്ടിയ റൊണാള്‍ഡോ വിലക്കില്‍നിന്നും രക്ഷപ്പെട്ടു; വന്‍ തുക പിഴയടക്കണം

സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുമാണ് മിക്ക കളിക്കാരും ലോകകപ്പ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മെയ് 30ന് ലോകകപ്പിന് തുടക്കമാകുമ്പോള്‍ ഈ കാര്യങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. ഓരോ ദിവസത്തേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുന്നത്.


മഗ്രാത്തിന്റെ പ്രചചനം

മഗ്രാത്തിന്റെ പ്രചചനം

ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് പറയുന്നു. സമീപകാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മഗ്രാത്തിന്റെ പ്രവചനത്തിന്റെ അടിസ്ഥാനം. എന്നിരുന്നാലും ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയ ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പില്‍ മികച്ച അവസരമുണ്ടെന്നും മഗ്രാത്ത് വിലയിരുത്തി.

ഓസ്‌ട്രേലിയയ്ക്കും സാധ്യത

ഓസ്‌ട്രേലിയയ്ക്കും സാധ്യത

ഇംഗ്ലണ്ടും ഇന്ത്യയും തന്നെയാണ് തന്റെ ഫേവറിറ്റുകള്‍. എന്നാല്‍, വെസ്റ്റിന്‍ഡീസില്‍ ഇംഗ്ലണ്ടനും ഓസ്‌ട്രേലിയയക്കെതിരെ ഇന്ത്യയ്ക്കും പൂര്‍ണ മികവിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് കടുത്ത പോരാട്ടമായി മാറും. ഇന്തയ്‌ക്കെതിരായ പരമ്പര നേട്ടത്തോടെ ഓസ്‌ട്രേലിയയുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിക്കാനും ഈ പരമ്പര നേട്ടം ഇടയാക്കുമെന്ന് മഗ്രാത്ത് പറഞ്ഞു.

ബുംറയും വിരാട് കോലിയം

ബുംറയും വിരാട് കോലിയം

ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ ബൗളര്‍മാര്‍ ഏറെ പരിശ്രമിക്കേണ്ടതുണ്ട്. ജസ്പ്രീത് ബുംറയുടെ പന്തേറ് നിലവാരമുള്ളതാണ്. യോര്‍ക്കറുകള്‍ എറിയുന്ന താരത്തിന് റിവേഴ്‌സ് സ്വിങ് കൂടി ലഭിച്ചാല്‍ അപടകാരിയാകും. വിരാട് കോലിയുടെ ക്ലാസും ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ കോലി ഏറെ മെച്ചപ്പെട്ടതായും മഗ്രാത്ത് വിലയിരുത്തി.

Story first published: Friday, March 22, 2019, 9:50 [IST]
Other articles published on Mar 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X