Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചേട്ടന്‍ പാണ്ഡ്യയും അനിയന്‍ പാണ്ഡ്യയും ലോകകപ്പിലെത്തുമോ?; ആ സ്വപ്‌നത്തെക്കുറിച്ച് ക്രുനാല്‍

മുംബൈ: ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയരായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലം വിദൂരമല്ല. ഇരുവരും നിലവാരമുള്ള ഓള്‍റൗണ്ടര്‍മാര്‍ ആണെന്നതുകൊണ്ടുതന്നെ രാജ്യത്തിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് അടുത്തതന്നെ കാണാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിക്കഴിഞ്ഞു ഹാര്‍ദിക്. എന്നാല്‍, ഇടങ്കൈയ്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാലിന് ദേശീയ ടീം കുപ്പായം ഇപ്പോഴും സാധ്യമായിട്ടില്ല. ഓരോ വര്‍ഷവും മെച്ചപ്പെട്ടുവരുന്ന താരം ഇന്ത്യ എ ടീമിലെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

krunalpandya

ഇന്ത്യന്‍ ടീമില്‍ കളിക്കുകയാണ് തന്റെ എക്കാലത്തെയും വലിയ ലക്ഷ്യമെന്ന് ക്രുനാല്‍ പറഞ്ഞു. 2019 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടൂര്‍ണമെന്റുകളില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കും. അതുവഴി ലോകകപ്പ് ടീമിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തന്റെ യാത്ര ശരിയായ വഴിയിലൂടെയാണെന്നാണ് കരുതുന്നതെന്നും ലക്ഷ്യത്തിലെത്തിച്ചേരുകതന്നെ ചെയ്യുമെന്നും ക്രുനാല്‍ പറഞ്ഞു.

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിനുവേണ്ടി കഴിവു തെളിയിച്ച താരമാണ് ക്രുനാല്‍. ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് അതിയായ സന്തോഷമുണ്ടാക്കുന്ന കാര്യമാണ് ചേട്ടന്‍ പറയുന്നു. എതിര്‍ ടീമില്‍ കളിക്കുന്നതിനേക്കാള്‍ സഹോദരനൊപ്പം ഒരേ ടീമില്‍ കളിക്കുന്നതാണ് താത്പര്യം. കുട്ടിക്കാലം മുതല്‍ തങ്ങളുടെ ആഗ്രഹമാണ് ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നത്. ആ സ്വപ്‌നത്തിനരികിലാണ് ഇപ്പോഴെന്നും താരം പറഞ്ഞു.

Story first published: Saturday, August 25, 2018, 17:20 [IST]
Other articles published on Aug 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+