Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ധോണിയും കൂട്ടരും 'മൈന്‍ഡ്' ചെയ്തില്ലെന്ന് ആരാധകര്‍

പെര്‍ത്ത്: ലോകകപ്പില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ആരാധകര്‍ക്ക് അതൃപ്തിയോ. അതെ, പരിശീലനത്തിന് ശേഷം താരങ്ങള്‍ ആരാധകരെ ശ്രദ്ധിക്കാതെ കടന്നുപോയതാണ് ആളുകളില്‍ അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്. പെര്‍ത്തില്‍ ബുധാഴ്ചയായിരുന്നു സംഭവം. യു എ ഇയുമായുള്ള മത്സരത്തിന് മുമ്പായി പരിശീലനം നടത്തുകയായിരുന്നു താരങ്ങള്‍.

ഇഷ്ടതാരങ്ങളെ അടുത്തുകാണാനും ഫോട്ടോയെടുക്കാനും വേണ്ടിയാണ് കുറച്ച് ആരാധകര്‍ പ്രാക്ടീസ് സെക്ഷന്‍ കഴിയുന്നത് വരെ കാത്തുനിന്നത്. എന്നാല്‍ പരിശീലനം കഴിഞ്ഞതും ധോണിയും കൂട്ടരും ഇവരെ ഗൗനിക്കാതെ കടന്നുപോകുകയായിരുന്നു. വളരെ നേരം ഞങ്ങള്‍ കാത്തുനിന്നു. കുറച്ച് നേരം മതിയായിരുന്നു ഫോട്ടൊയെടുതക്കാന്‍. എന്നാല്‍ ഞങ്ങളുടെ അഭ്യര്‍ഥന കേള്‍ക്കാന്‍ താരങ്ങള്‍ തയ്യാറായില്ല - ആരാധകര്‍ പറഞ്ഞു.

cricket-fan

മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വന്‍ പിന്തുണയാണ് കാണികളില്‍ നിന്നും കിട്ടിയത്. സ്റ്റേഡിയം മുഴുവന്‍ നീലക്കടലായിരുന്നു. മുംബൈ വാങ്കഡെയില്‍ കളിക്കുന്നത് പോലെയാണ് കളിക്കാര്‍ക്ക് തോന്നിയത്. മാന്‍ ഓഫ് ദ മാച്ച് ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ധോണിയും ആരാധകരുടെ ഈ പിന്തുണ എടുത്തുപറഞ്ഞിരുന്നു.

നാട്ടില്‍ കളിക്കുന്നത് പോലെ തോന്നുന്നു എന്നാണ് ധോണി പറഞ്ഞത്. ഏതാണ്ട് 85000 കാണികളാണ് മെല്‍ബണില്‍ കളികാണാനെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയ്ക്ക് വേണ്ടിയാണ് അലറിവിളിച്ചത്. ശനിയാഴ്ച യു എ ഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. രണ്ട് കളികളും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ മുന്നിലാണ്.

Story first published: Thursday, February 26, 2015, 11:34 [IST]
Other articles published on Feb 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+