2007ലെ ലോകകപ്പ് പുറത്താകല്‍; ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥയായിരുന്നെന്ന് സച്ചിന്‍

Posted By:

മുംബൈ: 2007ലെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ ഗ്രൂപ്പ്ഘട്ടം കടക്കാതെ പുറത്തായതിനെക്കുറിച്ച് ഇതിഹാസതാരം സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാലത്തിലൂടെയാണ് അന്ന് കടന്നുപോയതെന്ന് സച്ചിന്‍ പറഞ്ഞു. 2007ലെ പുറത്താകലിനുശേഷം വലിയ മാറ്റത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്.

2007 ലോകകപ്പില്‍ നമുക്ക് സൂപ്പര്‍ 8ല്‍ കടക്കാനായില്ല. എന്നാല്‍, തിരിച്ചെത്തിയശേഷം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ ചിന്താഗതിയും മാറ്റവും വലുതാണ്. പിന്നീട് പുതിയ വഴികളിലൂടെയായിരുന്നു ഇന്ത്യയുടെ യാത്ര. ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് സാധിച്ചു. തോല്‍വിയില്‍ നിന്നും ഇന്ത്യ ഒട്ടേറെ പുതിയ കാര്യങ്ങള്‍ പഠിച്ചെന്നും സച്ചിന്‍ പറഞ്ഞു.

sachin

ഒറ്റരാത്രികൊണ്ട് മാറ്റം വരില്ല. നമ്മള്‍ നീണ്ടകാലം ഫലത്തിനായി കാത്തിരുന്നു. 21 വര്‍ഷത്തെ തന്റെ കരിയറില്‍ ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചെന്നും സച്ചിന്‍ പറഞ്ഞു. 2011 ലോകകപ്പില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. 2007ല്‍ വെസ്റ്റിഡീസില്‍ നടന്ന ടൂര്‍ണമെന്റില്‍ ദ്രാവിഡന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ആദ്യ റൗണ്ടില്‍ പുറത്തായത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ മടങ്ങിയത്.

Story first published: Wednesday, September 13, 2017, 9:09 [IST]
Other articles published on Sep 13, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍