Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഫ് ളോപ്പായാലെന്താ, ബെന്‍ സ്റ്റോക്‌സ് 23 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡിനൊപ്പം

വിമർശകരുടെ വായടപ്പിച്ച് ബെന്‍ സ്റ്റോക്‌സ്

ലണ്ടന്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ദേശീയ ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്. 2018ലും 2019ലും ഐപിഎല്ലില്‍ തികഞ്ഞ പരാജയമായിരുന്നു സ്‌റ്റോക്‌സ്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന താരം കോടികളുടെ പ്രതിഫലം പറ്റുന്നുണ്ടെങ്കിലും കളിക്കളത്തില്‍ അതിനൊത്ത് പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.

ben-stokes

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഓള്‍റൗണ്ട് പ്രകടനം നടത്തിയ താരം തനിക്കെതിരായ വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കയാണ്. 89 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ താരം രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഉജ്വലമായൊരു ക്യാച്ചെടുത്ത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. സ്‌റ്റോക്‌സിന്റെ കരിയറിലെ തന്നെ മികച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ളത്.

മത്സരത്തില്‍ ലോകകപ്പിലെ 23 വര്‍ഷം പഴക്കുമുള്ള ഒരു റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിന് കഴിഞ്ഞു. 80 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും രണ്ടോ അതിലധികമോ വിക്കറ്റ് നേടുകയും ചെയ്ത സംഭവം ലോകകപ്പില്‍ അപൂര്‍വമാണ്. 1996 ലോകകപ്പില്‍ ശ്രീലങ്കയുടെ അരവിന്ദ ഡിസല്‍വയായിരുന്നു ഒടുവിലായി ഈ നേട്ടത്തിലെത്തിയത്. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ 107 റണ്‍സെടുക്കുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു ഡിസല്‍വ. അതിനു മുന്‍പ് 1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ താരം കപില്‍ദേവ് സിംബാബ്‌വേയ്‌ക്കെതിരെ 175 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.

സ്റ്റോക്‌സിന്റെ മികവില്‍ ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചത്. ബൗളിങ്ങില്‍ മികച്ചുനിന്നെങ്കിലും ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 61 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിക്കുകയായിരുന്നു. 350ന് മുകളില്‍ സ്‌കോര്‍ ചെയ്യാവുന്ന പിച്ചില്‍ ഇരു ടീമുകളും തമ്മില്‍ മികച്ച പോരാട്ടം നടക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും ചില ഒറ്റപ്പെട്ട മുഹൂര്‍ത്തങ്ങളൊഴിച്ചാല്‍ മത്സരം ഏകപക്ഷീയമായിരുന്നു.

Story first published: Friday, May 31, 2019, 12:29 [IST]
Other articles published on May 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+