Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ല: ധോണി

അഡലെയ്ഡ്: ക്രിക്കറ്റ് ആരാധകര്‍ പറയുന്നത് എല്ലാം കേള്‍ക്കേണ്ട കാര്യമില്ല എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. ആരാധകര്‍ പറയുന്നത് എല്ലാം കേള്‍ക്കാന്‍ നിന്നാല്‍ ശരിയാവില്ല. അങ്ങനെ വന്നാല്‍ ധവാന് പകരം ചിലപ്പോള്‍ ഷമിയെ ഓപ്പണറാക്കേണ്ടി വരും, ഷമിക്ക് പകരം പന്തെറിയാന്‍ വേറൊരാള്‍ വേണ്ടിവരും.

dhawan

ശിഖര്‍ ധവാന്റെ മോശം ഫോമിനെക്കുറിച്ച് ചോദിച്ച പത്രക്കാരോടാണ് ധോണി ഈ മറുപടി പറഞ്ഞത്. പാകിസ്താനെതിരായ ലോകകപ്പ് വിജയം 6 - 0 ആക്കുമോ എന്നായിരുന്നു ഒരു ചോദ്യം. പലതവണ ധോണി മറുപടി പറഞ്ഞ് മടുത്ത ചോദ്യമാണ്. ഇത്തവണ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞത് ഇങ്ങനെ. 5 - 0 എന്ന് പറയാം എന്നേയുള്ളു. 20 ലധികം വര്‍ഷങ്ങളുടെ കണക്കാണിത്.

ഇത്രയും കാലം കൊണ്ട് കളി വളരെയധികം മാറി. കളിക്കാര്‍ എല്ലാവരും മാറി. ഇതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ കേള്‍ക്കാമെന്നേയുള്ളു. ചരിത്രം പറയുമ്പോള്‍ ഇക്കാര്യം പറയാന്‍ രസമാണ്. അതല്ലാതെ ഇക്കാര്യം കളിയില്‍ മറ്റ് വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ല.

dhoni

ടീമംഗങ്ങളില്‍ ചിലര്‍ പരിക്കില്‍ നിന്നും മുക്തരല്ല എന്ന റിപ്പോര്‍ട്ടുകള്‍ ധോണി നിഷേധിച്ചു. ടീമിലെ 15 പേരും ഫിറ്റാണ്. അങ്ങനെയാണ് ടീം ഫിസിയോ തന്നോട് പറഞ്ഞത്. ആര്‍ക്കും പരിക്കുള്ളതായി അറിയില്ല. വൈകുന്നേരമാകുമ്പോഴേക്കും എന്ത് പറ്റും എന്ന് അറിയില്ല. തല്‍ക്കാലം ആര്‍ക്കും പരിക്കിന്റെ പ്രശ്‌നങ്ങളില്ല.

Story first published: Saturday, February 14, 2015, 14:25 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+