സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ വിജയം തുടരുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് അസംതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ലോകകപ്പില്‍ സ്വന്തം ടീമിന്റെ പ്രകടനത്തിലല്ല എന്തായാലും ധോണിക്ക് പ്രശ്‌നമുള്ളത്. അത് ന്യൂസിലന്‍ഡില്‍ കളിക്കാന്‍ പോകാന്‍ വേണ്ടി ഒരുക്കിയ സൗകര്യങ്ങളിലും സമയത്തിലുമാണ്. മാര്‍ച്ച് ഏഴിന് ഉണ്ടായ ഈ അസൗകര്യം പക്ഷേ ധോണി വെളിപ്പെടുത്തിയത് ശനിയാഴ്ച മാത്രമാണ്.
പെര്‍ത്തില്‍ നിന്നും മെല്‍ബണിലേക്കും അവിടെ നിന്ന് വിമാനമാര്‍ഗം ഓക്‌ലന്‍ഡിലേക്കുമാണ് താരങ്ങള്‍ യാത്ര ചെയ്തത്. ന്യൂസിലാന്‍ഡിലെ ഹാമില്‍ട്ടണിലായിരുന്നു കളി. ഓക്‌ലന്‍ഡില്‍ നിന്നും ഹാമില്‍ട്ടണിലേക്ക് വലിയ വിമാനങ്ങളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. ആകെയുള്ളത് പത്ത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനങ്ങളാണ്.

ഇന്ത്യന്‍ ടീമിലാണെങ്കില്‍ ആകെ 33 പേരുമുണ്ട്. ഇവരില്‍ 15 കളിക്കാരും 18 സപ്പോര്‍ട്ടിംഗ് സ്റ്റാഫംഗങ്ങളുമാണ്. യാത്രാസൗകര്യം മാത്രമല്ല യാത്ര ചെയ്യേണ്ടി വന്ന സമയവും കളിക്കാര്‍ക്ക് അസൗകര്യമുണ്ടാക്കി എന്ന് ധോണി പറയുന്നു. മെല്‍ബണെക്കാള്‍ നാലര മണിക്കൂര്‍ മുന്നിലാണ് മെല്‍ബണ്‍. മെല്‍ബണെക്കാളും രണ്ടര മണിക്കൂര്‍ കൂടി മുന്നിലാണ് ഓക്‌ലന്‍ഡ്.
തുടര്‍ച്ചയായ വിമാന, ബസ് യാത്രകള്‍ക്കിടെ ഈ സമയമാറ്റം കൂടിയായതോടെ കളിക്കാരുടെ താളം തെറ്റിയത്രെ. മാര്‍ച്ച് 16 ന് ധോണിയും കൂട്ടരും മെല്‍ബണിലേക്ക് തിരിച്ചുപറക്കും. 18 നാണ് ഇന്ത്യയുടെ ആദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. എ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരാണ് അവര്‍.