ജഡേജയുടെ കളിയില്‍ ക്യാപ്റ്റന്‍ ധോണി തൃപ്തനല്ല!
പെര്‍ത്ത്: നാലില്‍ നാലും ജയിച്ച് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു ടീം ഇന്ത്യ. ടൂര്‍ണമെന്റിന്റെ ടീം എന്ന് പറയാവുന്ന ആധികാരികതയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കാഴ്ച വെക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്യാപ്റ്റന്‍ ധോണി ഒരാളുടെ കാര്യത്തില്‍ തൃപ്തനല്ല. അക്കാര്യം ധോണി മനസില്‍ വെച്ച് ഇരുന്നൊന്നും ഇല്ല. തുറന്നുപറയുക തന്നെ ചെയ്തു.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കളിയാണ് ധോണിക്ക് ഇഷ്ടപ്പെടാത്തത്. ഓള്‍റൗണ്ടറാണ് എന്നാണ് വെപ്പെങ്കിലും ബാറ്റ് ചെയ്ത മൂന്ന് കളികളിലായി 18 റണ്‍സാണ് ജഡ്ഡു നേടിയിരിക്കുന്നത്. എല്ലാം സഹിച്ചു, വെസ്റ്റ് ഇന്‍ഡിസിനെതിരെ വിക്കറ്റ് കളഞ്ഞുകുളിച്ചത് ധോണിക്ക് തീരെ ഇഷ്ടമായിട്ടില്ല. ഈ പോക്ക് പോയാല്‍ ജഡേജ ടീമിന് പുറത്തിരിക്കേണ്ടി വരും എന്ന സൂചനയാണ് ധോണി നല്‍കുന്നത്, കാണൂ.

എന്താണ് സംഭാവന
3, 2, 13 എന്നിങ്ങനെയാണ് ജഡേജ ലോകകപ്പില്‍ ഇത് വരെ അടിച്ച സ്‌കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക സമയത്ത് ക്രീസിലെത്തിയ ജഡ്ഡു ധോണിക്ക് കമ്പനി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യ കളി തന്നെ തോറ്റുപോകും എന്ന ഘട്ടത്തിലായിരുന്നു അത്.

ധോണി രക്ഷിച്ചു
ഓഫ് സ്പിന്നര്‍ അശ്വിനെ കൂട്ടുപിടിച്ചാണ് ധോണി കളി രക്ഷിച്ചെടുത്തത്. ഓള്‍റൗണ്ടറായ ജഡേജയുടെ ഡ്യൂട്ടിയായിരുന്നു ധോണിത്ത് കമ്പനി നല്‍കുക എന്നത്. അശ്വിന്‍ കൂടി ഔട്ടായിരുന്നെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ പ്രശ്‌നത്തിലായേനെ.

കഴിവുണ്ട് പക്ഷേ
ജഡേജയുടെ കഴിവില്‍ ധോണിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമില്ല. കളത്തില്‍ പുറത്തെടുക്കാത്ത കഴിവ് കൊണ്ട് ടീമിന് മെച്ചമൊന്നുമില്ല എന്നാണ് ധോണി പറയുന്നത്.

ജഡേജയ്ക്ക് പകരം ബിന്നി
കളി ക്വാര്‍ട്ടറിലേക്ക് കടക്കുകയാണ്. ബാറ്റ് കൊണ്ട് തിളങ്ങാത്ത ജഡേജയ്ക്ക് പകരം സ്റ്റുവര്‍ട്ട് ബിന്നിയെ രംഗത്തിറക്കേണ്ടി വരും എന്ന സൂചനയാണ് ധോണി നല്‍കുന്നത്. അല്ലെങ്കില്‍ ചിലപ്പോള്‍ അക്ഷര്‍ പട്ടേലിന് അവസരം കിട്ടാനും മതി.

റെയ്‌ന പറ്റിച്ചു
നിര്‍ണായക മത്സരത്തില്‍ വിജയത്തിലെത്തിക്കാന്‍ പറ്റാതെ പോയ റെയ്‌നയുടെ നിരാശ. 22 റണ്‍സ് എടുത്ത റെയ്‌ന സെറ്റായി എന്ന് തോന്നിയപ്പോഴാണ് പുറത്തായത്.

ടീം ഇന്ത്യക്ക് ഹോളി
വലിയ വെടിക്കെട്ടൊന്നും ഉണ്ടായില്ലെങ്കിലും കളിച്ച നാലാമത്തെ കളിയും ജയിച്ച് ടീം ഇന്ത്യ ഹോളി ആഘോഷം ഗംഭീരമാക്കി. അയര്‍ലന്‍ഡിനോടാണ് ഇന്ത്യയുടെ അടുത്ത കളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications