Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കയെ ഞെട്ടിച്ച് അഫ്ഗാന്‍; പക്ഷേ വിജയം കനിഞ്ഞില്ല

ഡെന്‍ഡെന്‍: മുന്‍ ലോകചാമ്പ്യന്‍മാരായ ശ്രീലങ്കയെ ക്രിക്കറ്റിലെ പുതുമക്കാരായ അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചാല്‍ എങ്ങനെയിരിക്കും? എന്നാല്‍ തോറ്റു... തോറ്റില്ല എന്ന നിലക്ക് ശ്രലങ്ക രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിര 49.4 ഓവറില്‍ 323 റണ്‍സാണ് അടിച്ചെടുത്തത്. ലോകകപ്പിലെ പുതുമുഖങ്ങള്‍ എന്ന നിലക്ക് മികച്ച് ബാറ്റിങ് പ്രകടനം തന്നെ ആയിരുന്നു അവരുടേത്.

World Cup

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ അഫ്ഗാന്‍ ബൗളര്‍മാര്‍ ശരിക്കും പിടിച്ചുകെട്ടി. 12 ഓവറില്‍ 51 റണ്‍സിന് നാല് വിക്കറ്റ് എന്ന ദയനീയാവസ്ഥിയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും ജയവര്‍ദ്ധനയും ചേര്‍ന്നാണ് ശ്രീലങ്കയെ കരകയറ്റിയത്.

Lanka Afghan

എന്നാല്‍ ലങ്കന്‍ ജയം അപ്പോഴും അകലെ ആയിരുന്നു. ഒടുവില്‍ തിസാര പെരേര വന്ന് വെടിക്കെട്ട് നടത്തിയാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. വെറും 26 പന്തില്‍ 47 റണ്‍സ് ആണ് പെരേര അടിച്ചടുത്തത്. ആറ് ഫോറും ഒരു സിക്‌സും. ശ്രീലങ്കക്ക് വേണ്ടി ജയവര്‍ദ്ധനെ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ഏഞ്ചല മാത്യൂസ് 44 റണ്‍സെടുത്തു.

അഫ്ഗാന്‍ ബാറ്റിംഗ് നിരയില്‍ അസ്ഗര്‍ സ്റ്റാനിസ്‌കായിയാണ് തിളങ്ങിയത്. 54 റണ്‍സെടുത്തു. സമിയുള്ള ഷെന്‍വാരി 38 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി.

ബൗളിംഗിലും ഏഞ്ചലോ മാത്യൂസ് തിളങ്ങി. മൂന്ന് വിക്കറ്റ് ആണ് മാത്യൂസ് വീഴ്ത്തിയത്. മലിംഗയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അഫ്ഗാന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹമീദ് ഹസ്സന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

Story first published: Sunday, February 22, 2015, 12:21 [IST]
Other articles published on Feb 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+