ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് റോജര്‍ ഫെഡററുടെ പിന്തുണ
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് ആവേശം ആരാധകരിലേക്ക് പകര്‍ന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും. തന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ത്യയുടെ ജഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോ ഫെഡറര്‍ പോസ്റ്റ് ചെയ്തു. മാന്യന്മാരുടെ കളിക്കുവേണ്ടി ഇന്ന് ഒരുങ്ങുന്നു എന്നായിരുന്നു ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തിനിടെ തന്റെ ചിത്രത്തിന് റോജര്‍ നല്‍കിയ കാപ്ഷന്‍.
ഇന്ത്യയുടെ ജഴ്‌സി ഉയര്‍ത്തി തന്റെ പിന്തുണ ഇന്ത്യയ്ക്കാണെന്ന് റോജര്‍ പറയാതെ പറയുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അടുത്ത സുഹൃത്തും ആരാധകനുമാണ് റോജര്‍ ഫെഡറര്‍. റോജര്‍ ഫെഡററുടെ ആരാധകനായ സച്ചിനാകട്ടെ പല ടൂര്‍ണമെന്റുകളിലും ഫെഡററുടെ കളികാണാന്‍ ഗ്യാലറികളിലെത്താറുമുണ്ട്.

ഫെഡററുടെ പോസ്റ്റിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഫെഡററെ പോലെ ഒരു കളിക്കാരന്‍ ഇന്ത്യയെയും ക്രിക്കറ്റിനെയും പ്രോത്സാഹിപ്പിക്കുമ്പോള്‍ ക്രിക്കറ്റ് എന്ന കളിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണത്. ഇരുപതില്‍ താഴെ രാജ്യങ്ങള്‍ മാത്രം ഗൗരവത്തോടെ കളിക്കുന്ന ക്രിക്കറ്റിന് വര്‍ഷങ്ങളായിട്ടും കൂടുതല്‍ രാജ്യങ്ങളെ ഈ രംഗത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഫെഡററെ നിരാശനാക്കാത്തവിധമാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ മത്സരത്തില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 76 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 47 ഓവറില്‍ 224 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇത് തുടര്‍ച്ചയായി ആറാം തവണയാണ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications