Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് പടക്കം പൊട്ടിക്കാന്‍ പറ്റുമോ... ഈ പരസ്യം ഒന്ന് കണ്ട് നോക്കൂ

ദില്ലി: ഇപ്പോള്‍ എങ്ങും ലോകകപ്പിന്റെ വിശേഷങ്ങള്‍ മാത്രം. ലോകപ്പില്‍ ഇന്ത്യ ജയിക്കുമോ ഇല്ലയോ എന്നൊക്കെ വതുവപ്പുകള്‍ സജീവമാണ്. അപ്പോഴാണ് രസകരമായ ചില പരസ്യങ്ങള്‍ വരുന്നത്.

ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നതിന് മുമ്പ് തന്നെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒരു പരസ്യം ഇറക്കിയിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം കാത്തിരിക്കുന്ന ഒരു പാക് ആരാധകന്റെ കഥയായിരുന്നു അത്.

വാങ്ങിയ പടക്കങ്ങള്‍ ഓരോ തവണയും പൊട്ടിക്കാന്‍ കഴിയാതെ പോകുന്ന പാകിസ്താന്‍ ആരാധകന്‍... ലോകമെമ്പാടും ഉള്ള ക്രിക്കറ്റ് പ്രേമികള്‍ ആ പരസ്യം കണ്ട് മതിമറന്ന് ചിരിച്ചിരുന്നു(പാകിസ്താനികള്‍ ഒഴികെ).

India South Africa

എന്നാല്‍ ഇനി ഇന്ത്യക്ക് കളിക്കാനുള്ള ദക്ഷിണാഫ്രിക്കക്കെതിരെയാണ്. അപ്പോഴേക്കും സ്റ്റാര്‍ സ്‌പോര്‍ട്‌സ് വേറൊരു പരസ്യം പുറത്തിറക്കി. അത് പക്ഷേ ഇന്ത്യക്കാര്‍ക്ക് അത്ര രസിച്ചോളണം എന്നില്ല.

<center><iframe width="100%" height="338" src="https://www.youtube.com/embed/nDN5_Negbkw" frameborder="0" allowfullscreen></iframe></center>

പാകിസ്താനും ഇന്ത്യയും എന്നതു പോലെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്ക് അത്ര ആശാവഹമല്ല.

ഒരു കൂട്ടം ഇന്ത്യക്കാരായ ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് വാതിലില്‍ ഒരു മുട്ട് കേള്‍ക്കുന്നത്. ചെന്ന് നോക്കുമ്പോള്‍ കാണുന്നത് പടക്കപ്പെട്ടിയുമായി രണ്ട് ദക്ഷിണാഫ്രിക്കക്കാര്‍... മോക്ക, മോക്ക (അവസരം) എന്ന് പറഞ്ഞ് അവര്‍ ചിരിച്ച് പെട്ടി കൈമാറി പോകുന്നു.

എന്തായാലും പരസ്യം പോലെ ആകുമോ ഇന്ത്യയുടെ കളി എന്ന് കാത്തിരുന്ന് കാണാം.

Story first published: Monday, February 16, 2015, 15:43 [IST]
Other articles published on Feb 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+