Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍ ഇടഞ്ഞാല്‍ ഇന്ത്യ പാടുപെടും... പ്രാര്‍ത്ഥനയോടെ ധോണി!

പെര്‍ത്ത്: ഈ ലോകകപ്പില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ തയ്യാറായി ഇരിക്കുകയാണ്. തോല്‍വി അറിയാത്ത ജൈത്രയാണ് ഇതുവരെ കണ്ടത്. പൂള്‍ എയില്‍ ഒന്നാം സ്ഥാനവുമായി ക്വാര്‍ട്ടറില്‍ എത്താന്‍ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെ അങ്ങനെ തള്ളിക്കളയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം കണ്ടവര്‍ക്കെല്ലാം അത് മനസ്സിലാവുകയും ചെയ്യും.

ക്രിസ് ഗെയ്ല്‍ എന്ന വന്‍വരം കടപുഴതി വീണാലല്ലാതെ ഇന്ത്യക്ക് വലിയ വിജയ പ്രതീക്ഷ വേണ്ടെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഫോം ആയാല്‍ പിന്നെ ഗെയ്‌ലിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് നമ്മുടെ ക്യാപ്റ്റന്‍ ധോണി തന്നെ പറഞ്ഞല്ലോ...

ഗെയ്‌ലിനെ പേടിക്കണം

ഗെയ്‌ലിനെ പേടിക്കണം

വിന്‍ഡീസ് നിരയില്‍ ഏറ്റവും ഭയക്കേണ്ടത് ക്രിസ് ഗെയലിനെ തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഗെയ്ല്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.

സ്റ്റാറ്റിസ്റ്റിക്‌സ്

സ്റ്റാറ്റിസ്റ്റിക്‌സ്

ഈ ലോകകപ്പിലെ സ്ഥിതിവിവര കണക്ക് വച്ച് നോക്കിയാല്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. കളിച്ച് മൂന്ന് കളിയിലും ജയിച്ചു. വിന്‍ഡീസ് നാല് കളി കളിച്ചതില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.

ബൗളര്‍മാര്‍ സൂക്ഷിക്കണം

ബൗളര്‍മാര്‍ സൂക്ഷിക്കണം

ക്രിസ് ഗെയ്‌ലിനെ ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതിരുന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷിക്കാം. അതിന് ബൗളര്‍മാര്‍ തന്നെ കനിയണം.

ഗെയ്ല്‍ ഫോം ആയാല്‍

ഗെയ്ല്‍ ഫോം ആയാല്‍

ക്രിസ് ഗെയലിനെ പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലെത്തിയാല്‍ പിന്നെ ഒരു ഗെയിം പ്ലാന്‍ കൊണ്ടും കാര്യമില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തന്നെ പറയുന്നത്.

ഇന്ത്യന്‍ നിര

ഇന്ത്യന്‍ നിര

ഇന്ത്യന്‍ ബാറ്റിംഗ് നിരയും തീരെ മോശമല്ല. ശിഖര്‍ ധവാനും, വിരാട് കോലിയും, അജിന്‍ക്യ രഹാനെയും മികച്ച് ഫോമിലാണ്. രോഹിത് ശര്‍മ കൂടി താളം കണ്ടെത്തിയാല്‍ പിന്നെ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.

ബംഗ്ലാദേശിനെ കണ്ട് പഠിക്കാം

ബംഗ്ലാദേശിനെ കണ്ട് പഠിക്കാം

മികച്ച ടോട്ടല്‍ ഉയര്‍ത്തിയിട്ടും ബംഗ്ലാദേശ് സ്‌കോട്ട്‌ലാന്റിനെ തോല്‍പിച്ചു. ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. വിന്‍ഡീസിനെതിരെ കളിക്കുമ്പോള്‍ ഇത് ഇന്ത്യ മനസ്സില്‍ കാണുന്നത് നല്ലതാണ്.

Story first published: Thursday, March 5, 2015, 16:03 [IST]
Other articles published on Mar 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+