Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കയ്യില്‍ക്കൊടുത്തു.. മോക്കാ മോക്കാ!

മെല്‍ബണ്‍: മെല്‍ബണ്‍ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ ഓവറുകള്‍ കണ്ടപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യമായിരിക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഓര്‍മ വന്നത്. ഇത്തവണയും ആ പടക്കം പൊട്ടിക്കാന്‍ പറ്റില്ലേ എന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചുണ്ടാകും.

എന്നാല്‍ ആ സംശയങ്ങളെല്ലാം വെറുതെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ചരിത്ര വിജയം. 130 റണ്‍സിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന നാണക്കേടും ഇന്ത്യ മാറ്റി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ റണ്ണൊന്നും എടുക്കാതെ രോഹിത് ശര്‍മ റണ്‍ ഔട്ട്. പത്ത് ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ ഒരു വിക്കറ്റിന് 36 റണ്‍സ്. ടീം സ്‌കോര്‍ ഇരുനൂറ് കടക്കുമോ എന്ന് അന്തിച്ചിരുന്നവരെയല്ലാം ഞെട്ടിച്ചാണ് ധവാനും രഹാനയും പിന്നീട് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ കോലി കൊടുത്ത പിന്തുണയും മറക്കാനാവില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു. 55 റണ്‍സെടുത്ത് ഡ് പ്ലെസിസ്, 30 റണ്‍സെടുത്ത എബി ഡിവില്ലേഴ്‌സ്, 22 റണ്ഡസ് വീതം എടുത്ത ഹാഷിം അംല, മില്ലെര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ധവാന്റെ ശിക്കാര്‍

ധവാന്റെ ശിക്കാര്‍

പതിയെ തുടങ്ങിയെങ്കിലും പിന്നീട് വെടിക്കെട്ട് ബാറ്റിംഗ് ആഗ ശിഖര്‍ ധവാന്‍ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കക്കാരെ കണക്കിന് ശിക്ഷിച്ചു.

ലോകകപ്പിലെ സെഞ്ച്വറി

ലോകകപ്പിലെ സെഞ്ച്വറി

ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ നേടാന്‍ കഴിയാതെ പോയ സെഞ്ച്വറിയാണ് ധവാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. 146 പന്തില്‍ 137 റണ്‍സാണ് ധവാന്‍ നേടിയത്. 16 ഫോറുകളും രണ്ട് സിക്‌സറും.

രോഹിത് ശര്‍മയുടെ വീഴ്ച

രോഹിത് ശര്‍മയുടെ വീഴ്ച

ഇല്ലാത്ത റണ്ണിന് വേണ്ടി ഓടിയാണ് രോഹിത് ശര്‍മ പുുറത്തായത്. മൂനനോവറില്‍ വെറും ഒമ്പത് റണ്‍സുമായി നല്‍ക്കുമ്പോഴായിരുന്നു ഇത്.

കോലിയെത്തി

കോലിയെത്തി

മൂന്നാമനായി ഇറങ്ങിയ വിരാട് കോലിയും ശിഖര്‍ ധവാനും ചേര്‍ന്നാണ് പിന്നീട് ഇന്ത്യയെ ഒരു കരയ്ക്കടുപ്പിച്ചത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ കോലിക്ക് ഇത്തവണ അര്‍ദ്ധ സെഞ്ച്വറി തികക്കാന്‍ കഴിഞ്ഞില്ല. 46 റണ്‍സിന് പുറത്ത്!

രഹാനെയാണ് താരം

രഹാനെയാണ് താരം

വെടിക്കെട്ട് ബാറ്റിംഗ് എന്ന് പറഞ്ഞാല്‍ പോര അജിന്‍ക്യ രഹാനെയുടെ പ്രകടനത്തെ. ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് രഹാനെ തന്നെ. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ സെഞ്ച്വിറി നേടാമായിരുന്നു. 60 പന്തില്‍ 79 റണ്‍സാണ് രഹാനെ നേടിയത്.

ബൗളിംഗ് മെച്ചപ്പെട്ടു

ബൗളിംഗ് മെച്ചപ്പെട്ടു

ഏറെ പരാധീനതകളുള്ള ബൗളിംഗ് ടീം ആണ് ഇന്ത്യയുടേത് എന്നൊരു ചീത്തപ്പേരുണ്ടായിരുന്നു. എന്നാല്‍ അത് ഇത്തവണ മാറിക്കിട്ടി.

അശ്വിന് മൂന്ന് വിക്കറ്റ്

അശ്വിന് മൂന്ന് വിക്കറ്റ്

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും മികച്ച ബൗളിംഗ് പുറത്തെടുത്ത മുമ്മദ് സമിയുടം മോഹിത് ശര്‍മയും ആയിരുന്നു ഇന്ത്യയുടെ കുന്ത മുനകള്‍.

റണ്‍ ഔട്ടുകളുടെ കളി

റണ്‍ ഔട്ടുകളുടെ കളി

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം റണ ഔട്ടുകള്‍ നിര്‍ണായകമായ കളിയായിരുന്നു. ഇന്ത്യക്ക് ആദ്യം രോഹിത് ശര്‍മയെ നഷ്ടമായത് റണ്‍ ഔട്ടിലൂടെ. ഡിവില്ലേഴ്‌സും മില്ലെറും പുറത്തായതും റണ്‍ ഔട്ടിലൂടെ തന്നെ.

മോക്കാ മോക്കാ പരസ്യം പാളി

മോക്കാ മോക്കാ പരസ്യം പാളി

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് കളിച്ച മൂന്ന കളികളും തോറ്റ ചരിത്രമായിരുന്നു ഇന്ത്യക്ക്. ഇതിനെ കളിയാക്കിയായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യം. അതിന് തക്ക മറുപടി നല്‍കി ഇന്ത്യന്‍ ടീം.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

ഈ കളിയില്‍ മാന്‍ ഓഫ് ദ മാ്ച്ച് ആരെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. ശിഖര്‍ ധവാന്‍ തന്നെ

Story first published: Sunday, February 22, 2015, 17:07 [IST]
Other articles published on Feb 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+