For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ജയിച്ചു, പാകിസ്താന്‍ ചരിത്രം തിരുത്തിയില്ല, തോല്‍വി 76 റണ്‍സിന്

05:01 PM ഇന്ത്യ ജയിച്ചു, പാകിസ്താന്‍ ചരിത്രം തിരുത്തിയില്ല, തോല്‍വി 76 റണ്‍സിന്

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന്‍ ഇനിയും കാത്തിരിക്കണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 300 റണ്‍സടിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഒറ്റയ്ക്കും കൂട്ടായും വിക്കറ്റ് വീഴ്ത്തി പാകിസ്താനെ പിടിച്ചുകെട്ടി. ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ് മാത്രമാണ് പാകിസ്താന് വേണ്ടി പൊരുതി നോക്കിയത്. മിസ്ബ 74 റണ്‍സടിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി 4 വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് 2 വിക്കറ്റെടുത്തു. തുടര്‍ച്ചയായ ആറാം തവണയാണ് പാകിസ്താന്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുന്നത്. ഇത്തവണ തോല്‍വി 76 റണ്‍സിനായിരുന്നു. ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

world-cup

03:23PM രണ്ടോവറില്‍ 3 വിക്കറ്റ്: പാകിസ്താന്‍ തകരുന്നു

ഉമേഷ് യാദവിന്റെയും ജഡേജയുടെയും തുടര്‍ച്ചയായ 2 ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 25 ഓവറില്‍ 5ന് 105 എന്ന നിലയിലാണ് പാകിസ്താന്‍. വിജയലക്ഷ്യമായ 301 ലെത്താന്‍ അവര്‍ത്ത് 150 പന്തില്‍ 198 റണ്‍സ് കൂടി വേണം.

world-cup

01:47 PM യൂനിസ് ഔട്ട്, പാകിസ്താന് മോശം തുടക്കം

301 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് മോശം തുടക്കം. സ്‌കോര്‍ 11 റണ്‍സിലെത്തിയപ്പോഴേക്കും അവര്‍ക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 6 റണ്‍സെടുത്ത യൂനിസ് ഖാനാണ് പുറത്തായത്. ഷമിക്കാണ് വിക്കറ്റ്. ധോണി ക്യാച്ചെടുത്തു.

sohali-khan

12:59 PM അവസാനം ഇന്ത്യ തകര്‍ന്നു, പാകിസ്താന് ജയിക്കാന്‍ 301

ഫാസ്റ്റ് ബൗളിംഗിന്റെ സകല സൗന്ദര്യവും അഡലെയ്ഡ് ഓവല്‍ കണ്ടു. 320 ലെങ്കിലും എത്തുമെന്ന് കരുതിയ ഇന്ത്യയെ പാകിസ്താന്‍ 300 റണ്‍സില്‍ പിടിച്ചുകെട്ടി. കോലിയും റെയ്‌നയും ഔട്ടായതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി. ധോണി, ജഡേജ, രഹാനെ എന്നിവരാണ് പാക് ഫാസ്റ്റ് ബൗളിംഗിന് മുന്നില്‍ വീണുപോയത്.

അവസാന അഞ്ച് ഓവറില്‍ വെറും 25 റണ്‍സ് മാത്രമേ ഇന്ത്യക്ക് കിട്ടിയുള്ളൂ. സൊഹൈല്‍ ഖാന്‍ 5 വിക്കറ്റ് വീഴ്ത്തി.

world-cup

12: 15 PM സെഞ്ചുറിയുമായി കോലി, റെയ്‌നയ്ക്ക് 50, ഇന്ത്യ 300 ലേക്ക്

തകര്‍പ്പന്‍ സെഞ്ചുറിയുമായി വിരാട് കോലി കളി നിറഞ്ഞു. 119 പന്തിലാണ് കോലിയുടെ 100 പിറന്നത്. സുരേഷ് റെയ്‌നയും തകര്‍പ്പനടികളോടെ ക്രിസീലുണ്ട്. 40
പന്തില്‍ റെയ്‌ന 50 റണ്‍സെടുത്തു. റെയ്‌ന 3 സിക്‌സര്‍ അടിച്ചു. 43 ഓവറില്‍ 2 വിക്കറ്റിന് 245 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

kolhi-2

11:05 AM വിരാട് കോലിക്ക് ഏറ്, പാക് ബൗളര്‍ക്ക് താക്കീത്

അര്‍ധസെഞ്ചുറിയോടെ ബാറ്റിംഗ് തുടരുന്ന കോലിക്ക് ഫീല്‍ഡറുടെ വക ഏറ്. റണ്ണൗട്ടാക്കാനായി എറിഞ്ഞ പന്ത് റണ്ണിനോടുന്ന കോലിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സംഭവം കോലിയും പാക് താരങ്ങളും ചിരിച്ചുതള്ളി.

ബൗളിംഗിനിടെ ഡേഞ്ചര്‍ സോണില്‍ കയറിയ പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാനെ അംപയര്‍ താക്കീത് ചെയ്തു. രണ്ട് തവണയാണ് ഇര്‍ഫാനെ താക്കീത് ചെയ്തത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ 134 റണ്‍സെടുത്തിട്ടുണ്ട്‌

10:50 AM കോലിക്കും ഫിഫ്റ്റി: ഇന്ത്യയുടെ അടിത്തറ ഭദ്രം

സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കും അര്‍ദ്ധസെഞ്ചുറി. 60 പന്തില്‍ 5 ഫോറടക്കമാണ് കോലിയുടെ ഫിഫ്റ്റി. 23 ഓവറില്‍ 1ന് 122 എന്ന നിലയില്‍ ശക്തമാണ് ഇന്ത്യ. അര്‍ദ്ധസെഞ്ചുറ55 റണ്‍സോടെ ധവാനും ക്രീസിലുണ്ട്.

kohli

10:45 AM തിരിച്ചടിക്കുന്നു; ധവാന്‍ 50, ഇന്ത്യ 100

ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഇരുപത്തൊന്നാം ഓവറില്‍ ഇന്ത്യ ഒന്നിന് 100 ലെത്തി. വിരാട് കോലി മികച്ച ഫോമില്‍ ക്രിസീലുണ്ട്. 7.3 ഓവറില്‍ 1 വിക്കറ്റിന് 34 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കൂടുതല്‍ നഷ്ടങ്ങളൊന്നുമില്ലാതെ ഇന്ത്യ 100 ലെത്തിയത്.

dhawan

9:41 AM ആദ്യവിക്കറ്റ് വീണു, രോഹിത് ശര്‍മ ഔട്ട്

പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. സൊഹൈല്‍ ഖാനാണ് വിക്കറ്റ്. 20 പന്തില്‍ രണ്ട് ഫോറടക്കമാണ് രോഹിത് 15 റണ്‍സെടുത്തത്. സ്‌കോര്‍ 7.3 ഓവറില്‍ 1 വിക്കറ്റിന് 34 റണ്‍സ്.

rohit-sharma

8.30 AM: ഇന്ത്യ - പാക് ലോകകപ്പ്: ടോസ് ഇന്ത്യ ജയിച്ചു, ആദ്യം ബാറ്റിംഗ്

2015 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ല.

world-cup

പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അശ്വിനും ജഡേജയും. പരിക്ക് ഭേദമാകാത്ത ഭുവനേശ്വര്‍ കുമാര്‍ കളിക്കുന്നില്ല. ഷമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, റെയ്‌ന, രഹാനെ, കോലി എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ബിന്നിക്ക് ടീമില്‍ ഇടം കിട്ടിയില്ല.

Story first published: Sunday, February 15, 2015, 17:14 [IST]
Other articles published on Feb 15, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+