Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പ്രാര്‍ത്ഥന ചതിച്ചുമക്കളേ...!

മെല്‍ബണ്‍: സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റമ്പിയപ്പോള്‍ മുതല്‍ ഇന്ത്യ ആരാധകര്‍ ന്യൂസിലാന്റിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ കിവികളുടെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇന്ത്യന്‍ പ്രാര്‍ത്ഥനകളൊന്നും കിവികളെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം സ്ഥാപിക്കാനാകാതെയാണ് അവര്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്.

Grant Elliot

ഒരു ക്രിക്കറ്റ് ടീം എന്ന നിലയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുത്തുന്നതില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ വിജയിച്ചു. അവര്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ലോകകപ്പിലെ തങ്ങളുടെ കന്നി ഫൈനല്‍ മത്സരത്തില്‍ കിവികള്‍ക്ക് കഴിഞ്ഞതും ഇല്ല.

കളി തുടങ്ങി മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ക്ലീന്‍ ബൗള്‍ഡ് ആയതോടെ ന്യൂസിലാന്റിന്റെ വിധി ഏതാണ് തീരുമാനിക്കപ്പെട്ടിരുന്നു. തുടക്കം മുതലേ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചതായിരുന്നു മക്കല്ലത്തിന് പറ്റിയ പിഴവ്.

രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ ബൗളര്‍ സ്റ്റാര്‍ക്ക് ഈ ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

എന്തായാലും ടീം ന്യൂസിലാന്റ് ആണ്. ഏത് ഘട്ടത്തില്‍ നിന്നും തിരിച്ചു വരാനുള്ള ശേഷിയൊക്കെ അവര്‍ക്കുണ്ട്. ഓസ്‌ട്രേലിയ എറിഞ്ഞിട്ടതുപോലെ തിരിച്ചും എറിഞ്ഞിടാന്‍ കിവികള്‍ക്ക് കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരും.

Story first published: Sunday, March 29, 2015, 12:43 [IST]
Other articles published on Mar 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+