Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ക്യാപ്റ്റന്മാര്‍ ബക്കിങ്ഹാം കൊട്ടരത്തിലെത്തി; രാജ്ഞിയുടെ ഹൃദ്യമായ സ്വീകരണം

ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ടീമുകളുടെ ക്യാപ്റ്റന്മാര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയേയും പ്രിന്‍സ് ഹാരിയേയും സന്ദര്‍ശിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെ പത്ത് ടീമുകളുടേയും ക്യാപ്റ്റന്മാര്‍ക്ക് കൊട്ടാരത്തില്‍ ഹൃദ്യമായ വരവേല്‍പാണ് ലഭിച്ചത്. രാജ്ഞിക്കൊപ്പമുള്ള ക്യാപ്റ്റന്മാരുടെ ഗ്രൂപ്പ് ഫോട്ടോയും പിന്നീട് പുറത്തുവിട്ടു.

queen elizabeth

ബക്കിങ്ഹാം പാലസിന് മുന്നിലുള്ള ദി മാളിലായിരുന്നു നാലായിരത്തോളംപേര്‍ പങ്കെടുത്ത ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. സംഗീതവും കലാ സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന പരിപാടികളാണ് ചടങ്ങിന്റെ മാറ്റുകൂട്ടിയത്. മത്സരങ്ങള്‍ക്കായി തയ്യാറെടുക്കേണ്ടതിനാല്‍ ടീം അംഗങ്ങള്‍ പരിപാടിക്കെത്തിയില്ല.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന മത്സരം. 2015ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡുമായി നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായ ടീമാണ് ഇംഗ്ലണ്ട്. ഇത്തവണ ലോകകപ്പ് നേടുമെന്ന് ഭൂരിപക്ഷംപേരും പ്രവചിക്കുന്ന രീതിയിലേക്ക് മാറാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന പേരുദോഷമുള്ള ദക്ഷിണാഫ്രിക്കയാകട്ടെ ഇത്തവണയെങ്കിലും കന്നിക്കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

Story first published: Thursday, May 30, 2019, 11:01 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+