For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ റണ്‍ ഔട്ട് ധോണിക്ക് ഒഴിവാക്കാമായിരുന്നു

By Soorya Chandran

സിഡ്‌നി: പശുവും ചത്തു, മോരിലെ പുളിയും പോയി എന്ന് പറഞ്ഞതുപോലെ ആണ് ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ. എന്നാലും വിമര്‍ശനങ്ങള്‍ക്ക് മാത്രം ഒരു കുറവും ഇല്ല.

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ധോണിയേയും സംഘത്തേയും കഴിഞ്ഞ ദിവസം ക്രൂശിച്ചത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ഇന്ത്യന്‍ ടീമിനെ വെറുതെ വിട്ടില്ല.

Dhoni Out

ജയിക്കാനുള്ള സാധ്യതകള്‍ എല്ലാം അസാനിച്ചപ്പോഴാണ് ക്യാപ്റ്റന്‍ ധോണി റണ്‍ ഔട്ട് ആകുന്നത്. എന്നാല്‍ ആ ഔട്ടും ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. ധോണിക്ക് അത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.

കോലിയും ധോണിയും അത്യാവശ്യ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കാതെ പോയതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നാണ് ഡെയ്‌ലി ടെലഗ്രാഫിന്റെ വിമര്‍ശനം. ക്രീസിലേക്ക് ഡൈവ് ചെയ്യാന്‍ പോലും ധോണി ശ്രമിച്ചില്ലെന്നും ഡെയ്‌ലി ടെലഗ്രാഫ് ആരോപിക്കുന്നു.

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും ഇതേ ആരോപണം ഉന്നയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധോണിയുടെ പുറത്താകല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് എന്ന പത്രവും ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

Story first published: Friday, March 27, 2015, 16:00 [IST]
Other articles published on Mar 27, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+