For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസീസ് ഫൈനലില്‍

By Soorya Chandran

സിഡ്‌നി: 2003 ലോകകപ്പിന്റെ ഫൈനലിനെ ഓര്‍മിപ്പിച്ച് ഇന്ത്യെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ ഫൈനലില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 328 റണ്‍സിന്റെ വിജയ ലക്ഷ്യം ഒരു ഘട്ടത്തിലും ഇന്ത്യക്ക് പിന്തുടരാനായില്ല.

aUSIES WIN

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് മുന്‍ നിര താരങ്ങള്‍ കളം വിട്ടപ്പോള്‍ ക്യാപ്റ്റന്‍ ധോണി അല്‍പം വ്യത്യസ്തനായി. ടീമിനെ കരയ്ക്കടുപ്പിക്കാന്‍ കൂട്ടിനാളില്ലാതെ ഒടുവില്‍ ധോണിയും മടങ്ങിയപ്പോള്‍ ഇന്ത്യയുടെ പരാജയം പൂര്‍ണമായി.

അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്. ഇന്ത്യന്‍ ഇന്നിംഗസ് 46.5 ഓവറില്‍ 233 ന് അവസാനിച്ചു. ഇന്ത്യക്ക് 95 റണ്‍സിന്റെ തോല്‍വി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫോക്ക്‌നറും രണ്ട് വിക്കറ്റുകള്‍വീതം വീഴ്ത്തിയ സ്റ്റാര്‍ക്കും മിച്ചല്‍ജോണ്‍സണും ആണ് ഇന്ത്യന്‍ ടീമിനെ ഇല്ലായ്മ ചെയ്തത്. 93 പന്തില്‍ നിന്ന് 105 റണ്‍സെടുത്ത സ്മിത്ത് ആണ് മാന്‍ ഓഫ് ദ മാച്ച്.

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ ധോണിക്ക് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടാനായത്. 65 പന്തില്‍ 65 റണ്‍സ്. ധവാനും രഹാനേയും അര്‍ദ്ധ സെഞ്ച്വറിക്കരികെ വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങി. മാര്‍ച്ച് 29ന് മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ നേരിടും.

Story first published: Thursday, March 26, 2015, 17:09 [IST]
Other articles published on Mar 26, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+