വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണറും സ്മിത്തും ഐപിഎല്ലില്‍ നിന്നും മടങ്ങുന്നു; ടീമുകള്‍ക്ക് കനത്ത തിരിച്ചടി

വാര്‍ണറും സ്മിത്തും IPLല്‍ നിന്നും മടങ്ങുന്നു | Oneindia Malayalam

ദില്ലി: നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്‌ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.

stevesmith-davidwarner

ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുമാണ് കളിക്കുന്നത്. രണ്ട് താരങ്ങളുടെയും സേവനം ഐപിഎല്ലിലെ അവസാന മത്സരങ്ങളിലുണ്ടാകില്ല. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ തരങ്ങളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് 2നാണ് ഓസ്‌ട്രേലിയയുടെ ക്യാമ്പ് ബ്രിസ്‌ബെനില്‍ തുടങ്ങുന്നത്. ഈ ക്യാമ്പില്‍ 15 അംഗങ്ങളും പങ്കെടുക്കും. ഓസ്‌ട്രേലിയന്‍ ഇലവന്‍, ന്യൂസിലന്‍ഡ് ഇലവന്‍ തുടങ്ങിയ ടീമുകളുമായി സന്നാഹ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ണര്‍ ഐപിഎല്‍ വിട്ടാല്‍ ഹൈരദാബാദിന് വന്‍ നഷ്ടമാകും അത്. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍.

പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു, ലിവര്‍പൂളിനും സിറ്റിക്കും ജയം.. ബയേണ്‍ വീണ്ടും തലപ്പത്തെത്തി; പിഎസ്ജിക്ക് കനത്ത തോല്‍വിപ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു, ലിവര്‍പൂളിനും സിറ്റിക്കും ജയം.. ബയേണ്‍ വീണ്ടും തലപ്പത്തെത്തി; പിഎസ്ജിക്ക് കനത്ത തോല്‍വി

ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമായി വാര്‍ണര്‍ 400 റണ്‍സ് നേടിയിട്ടുണ്ട്. ബെയര്‍‌സ്റ്റോവുമായുള്ള ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് നിര്‍ണായകമാകാറുമുണ്ട്. അതുകൊണ്ടുതന്നെ വാര്‍ണര്‍ മടങ്ങിയാല്‍ ടീമിനത് കനത്ത തിരിച്ചടിയാകും. അതേസമയം, സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനം നടത്താന്‍ ഈ സീസണില്‍ കഴിഞ്ഞിട്ടില്ല. സ്മിത്ത് പോയാലും രാജസ്ഥാന് അത് നികത്താവുന്ന താരങ്ങളുണ്ട്. ദേശീയ ടീമുകളില്‍ ഇടംപിടിക്കുന്ന പല കളിക്കാരും ഐപിഎല്ലിലെ അവസാനത്തെ മത്സരങ്ങളില്‍ കളിക്കാനിടയില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് നിറംമങ്ങിയേക്കും.

Story first published: Monday, April 15, 2019, 14:10 [IST]
Other articles published on Apr 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X