Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: തകര്‍പ്പന്‍ ഫോം... ഇവര്‍ ഇതാവര്‍ത്തിച്ചാല്‍ കപ്പ് ഇന്ത്യക്കു തന്നെ!!

തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടീമിന്റെ ഹീറോയായവർ

മുംബൈ: ടീം ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് മേയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പോരിനിറങ്ങുന്നത്. വിരാട് കോലിക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ലോകകപ്പിനുള്ള 15 സംഘത്തിലെ എല്ലാവരും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു കൊണ്ടിരിക്കുകയാണ്.

ചിലര്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടീമിന്റെ ഹീറോയാവുമ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ മോശം സമയമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടന നടത്തിക്കൊണ്ടിരിക്കുന്ന, ലോകകപ്പ് ടീമിന്റെ ഭാഗമായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ഇന്ത്യയുടെ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മികച്ച പ്രകടനമാണ് അവര്‍ക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ഐപിഎല്ലിലെ പ്രകടനം തീര്‍ച്ചയായും ലോകകപ്പില്‍ താരത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സീസണില്‍ ഇതിനകം 12 ഇന്നിങ്‌സുകളില്‍ നിന്നും 7.82 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ ചഹല്‍ നേടിക്കഴിഞ്ഞു.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായ ലോകേഷ് രാഹുല്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറാണ്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി റണ്‍ വാരിക്കൂട്ടിയ രാഹുല്‍ ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.
ഇത്തവണ 11 ഇന്നിങ്‌സുകള്‍ കളിച്ച രാഹുല്‍ 55.12 ശരാശരിയില്‍ 441 റണ്‍സ് നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 130.08 ആണ് രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച ഫോമിലാണ് പന്തെറിയുന്നത്. ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന ബുംറ ഈ സീസണിലും ടീമിന്റെ കുന്തമുനയാണ്. കൂടുതല്‍ വിക്കറ്റുകള്‍ നേടാനായില്ലെങ്കിലും താരത്തിന്റെ ഇക്കോണമി റേറ്റ് ഞെട്ടിക്കുന്നതാണ്.
മുംബൈക്കു വേണ്ടി 11 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ബുംറ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെറും 6.19 ഇക്കോണമി റേറ്റിലാണ് പേസര്‍ ഇത്രയും വിക്കറ്റെടുത്തത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

പരിക്കും വിവാദവും വിലക്കുമെല്ലാം മറികടന്ന് ഐപിഎല്ലിലെത്തിയ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. മുംബൈക്കു വേണ്ടി ഈ സീസണില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ പാണ്ഡ്യ കളിച്ചിട്ടുണ്ട്. താരത്തിന്റെ ഫോം ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നുണ്ട്.
ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 355 റണ്‍സാണ് പാണ്ഡ്യ നേടിയത്. 50.71 ശരാശരിയിലാണ് താരം ഇത്രയും റണ്‍സെടുത്തത്. 27 സിക്‌സറുകളും 25 ബൗണ്ടറികളുമാണ് പാണ്ഡ്യ വാരിക്കൂട്ടിയത്.

എംഎസ് ധോണി

എംഎസ് ധോണി

പ്രായം തളര്‍ത്താത്ത പോരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ നായകന്‍ എംഎസ് ധോണി ഇല്ലായിരുന്നെങ്കില്‍ ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് പതറുമെന്നുറപ്പാണ്. ഇത്തവണ ധോണി അസുഖത്തെ തുടര്‍ന്നു പുറത്തിരുന്ന മല്‍സരങ്ങൡ സിഎസ്‌കെ ദയനീയമായാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴികേട്ട ധോണി 2019ല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റികള്‍ നേടിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഐപിഎല്ലില്‍ ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 104.66 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 314 റണ്‍സ് ധോണി നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. നാലു മല്‍സരങ്ങളില്‍ അദ്ദേഹം നോട്ടൗട്ടായിരുന്നു.

Story first published: Monday, April 29, 2019, 14:30 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+