Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് തോറ്റ പാക് താരങ്ങള്‍ കോച്ചിനെയും വെറുതെവിട്ടില്ല

ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ തോറ്റതിനോട് ടി വി തല്ലിപ്പൊളിച്ചാണ് ആരാധകര്‍ പ്രതികരിച്ചത്. മുന്‍ കളിക്കാരാകട്ടെ അംപയറെ കുറ്റം പറഞ്ഞ് ആശ്വസിച്ചു. എന്നാല്‍ ഇന്ത്യയോട് തോറ്റ പാക് ടീമിലെ കളിക്കാരോ.. അതും കൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് പറഞ്ഞ പോലെയാണ് പാകിസ്താന്‍ കളിക്കാരുടെ ഇപ്പോഴത്തെ സ്ഥിതി.

അല്ലെങ്കില്‍ പിന്നെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ അവര്‍ സ്വന്തം കോച്ചിനെ അസഭ്യം പറയുമോ. പാക് താരങ്ങള്‍ അസഭ്യവര്‍ഷം നടത്തിയതിനെ തുടര്‍ന്ന് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ഗ്രാന്റ് ലുഡനാണ് രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരാണ് കോച്ചിനെ അസഭ്യം പറഞ്ഞതത്രെ.

pakistan-team

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് കളിക്കാര്‍ കോച്ചിനോട് അപമര്യാദയായി പെരുമാറിയത്. ഇത്തരത്തിലുള്ള പെരുമാറ്റം സഹിക്കാനാവില്ല എന്നും താന്‍ രാജിവെക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ ലുഡന്‍ പറയുന്നു. പരിശീലനത്തില്‍ ഈ മൂന്ന് കളിക്കാരും സഹകരിക്കുന്നില്ല എന്നും തടസ്സങ്ങള്‍ ഉണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.

കളിക്കാര്‍ ശരിയാംവണ്ണം പെരുമാറിയില്ലെങ്കില്‍ താന്‍ രാജിവെക്കും എന്നാണ് കോച്ച് പറയുന്നത്. പരാതി കിട്ടിയ ഉടന്‍ തന്നെ പി സി ബി ചെയര്‍മാര്‍ ഷഹരിയാര്‍ ഖാന്‍ ചീഫ് കോച്ച് വഖാര്‍ യൂനിസിനെയും ലുഡനെയും മാനേജരെയും വിളിച്ച് സംസാരിച്ചു. കഴിഞ്ഞ വര്‍ഷമാണ് പാക് ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായി ലുഡനെ പി സി ബി നിയമിച്ചത്.

Story first published: Wednesday, February 18, 2015, 11:42 [IST]
Other articles published on Feb 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+