ലോകകപ്പില്‍ ഗെയ്‌ലിന് പുതിയ ചുമതല നല്‍കി വിന്‍ഡീസ്; യൂണിവേഴ്‌സല്‍ ബോസ് തകര്‍ക്കും
ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെട്ട വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് പുതിയ ചുമതല നല്‍കി ടീം മാനേജ്‌മെന്റ്. ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന പദവിയാണ് ഗെയ്‌ലിന് നല്‍കിയത്. ജേസണ്‍ ഹോള്‍ഡര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഹോള്‍ഡറിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായും ഏറ്റവും പരിചയസമ്പന്നനായ ഗെയ്‌ലിന്റെ പ്രധാന ഉത്തരവാദിത്വം.

വെസ്റ്റിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഗെയ്ല്‍. 3 വര്‍ഷം 53 ഏകദിന മത്സരങ്ങളില്‍ ടീമിനെ നയിച്ച ഗെയ്ല്‍ 17 വിജയങ്ങളും സമ്മാനിച്ചു. വെസ്റ്റിന്‍ഡീസിനുവേണ്ടി ലോകകപ്പില്‍ കളിക്കുകയെന്നത് വലിയ ബഹുമതിയാണെന്ന് ഗെയ്ല്‍ പറഞ്ഞു. മുതിര്‍ന്ന താരമെന്ന നിലയില്‍ ക്യാപ്റ്റനും മറ്റു കളിക്കാര്‍ക്കും പിന്തുണ കൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണന്നെും ഗെയ്ല്‍ വ്യക്തമാക്കി.
ഏറ്റവും വലിയ ലോകകപ്പാണ് ഇതെന്നാണ് അനുമാനിക്കുന്നത്. തങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയുമുണ്ടെന്നറിയാം. അതുകൊണ്ടുതന്നെ തങ്ങള്‍ ഏറ്റവും മികച്ച പ്രകടനം തന്നെയാകും ലോകകപ്പില്‍ പുറത്തെടുക്കുകയെന്നും ഗെയ്ല്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസിനായി 289 ഏകദിന മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ ലോകകപ്പിനുശേഷം വിരമിക്കുമെന്നാണ് അഭ്യൂഹം.
കോലി മോശം ക്യാപ്റ്റനോ? പുതിയ ഐഡിയകള്‍ അംഗീകരിക്കാന്‍ മടിയോ? വെറ്റോറി പറയുന്നത് ഇങ്ങനെ...
അയര്‍ലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റില്‍ വിന്‍ഡീസിനായി ഗെയ്ല്‍ കളിക്കുന്നില്ല. ഷായ് ഹോപ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ജോണ്‍ കാമ്പെല്ലുമൊത്ത് ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍സെടുത്ത് പുതിയൊരു റെക്കോര്‍ഡ് കുറിക്കാനും ഹോപ്പിന് കഴിഞ്ഞു. താരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് വിന്‍ഡീസ് ലോകകപ്പിനെത്തുന്നത്. പാക്കിസ്ഥാനെതിരെ മെയ് 31ന് നടക്കുന്ന മത്സരത്തോടെ വിന്‍ഡീസിന്റെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications