Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - ബംഗ്ലാദേശ് മത്സരം ടൈ ആയാല്‍ എന്ത് സംഭവിക്കും?

അഡലെയ്ഡ്: ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞു. കളി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ഇത് വരെയുള്ള കളി പോലല്ല, ക്വാര്‍ട്ടര്‍ മുതല്‍ കളി നോക്കൗട്ടാണ്. ഓരോ പോയിന്റ് വീതം ഇരുടീമുകള്‍ക്കും കൊടുത്ത് പറഞ്ഞുവിടാനാകില്ല. ക്വാര്‍ട്ടറില്‍ കളി ടൈ ആയാല്‍ എന്ത് സംഭവിക്കും. കളി നടന്നില്ലെങ്കില്‍ എന്ത് സംഭവിക്കും. സൂപ്പര്‍ ഓവര്‍ എന്നാണോ ഉത്തരം. എന്നാല്‍ തെറ്റി. സൂപ്പര്‍ ഓവര്‍ അല്ല.

സൂപ്പര്‍ ഓവര്‍ ഫൈനലിന് മാത്രമേ ഉളളൂ. ഫൈനലില്‍ കളി ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ കളിയുടെ ഫലം തീരുമാനിക്കും. എന്നാല്‍ മറ്റ് ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും അതല്ല സ്ഥിതി. ഇന്ത്യ ബംഗ്ലാദേശിനെയാണ് ക്വാര്‍ട്ടറില്‍ നേരിടുന്നത്. പാകിസ്താന്‍ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെയും ക്വാര്‍ട്ടര്‍ നേരിടും.

bangladesh

ഈ കളികള്‍ ടൈ ആയാല്‍ യഥാക്രമം ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയില്‍ കടക്കും. ഗ്രൂപ്പ് തലത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളും പോയിന്റുകളും നേടിയ ടീമുകള്‍ക്കാണ് ടൈ ആയാല്‍ നേട്ടം. ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് എയിലാകട്ടെ ന്യൂസിലന്‍ഡ് ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.

അതുകൊണ്ട് തന്നെ കളിയെങ്ങാനും ടൈ ആയിപ്പോയാല്‍ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും അത് തിരിച്ചടിയാകും. ക്വാര്‍ട്ടറില്‍ മാത്രമല്ല, സെമിയിലും ഇത് തന്നെ സ്ഥിതി. മാര്‍ച്ച് 29 ന് നടക്കുന്ന ഫൈനലില്‍ പക്ഷേ ഇതല്ല സ്ഥിതി. ഫൈനലില്‍ ടൈ വന്നാല്‍ ട്വന്റി 20യിലെ പോലെ സൂപ്പര്‍ ഓവര്‍ വിജയികളെ തീരുമാനിക്കും.

Story first published: Monday, March 16, 2015, 14:54 [IST]
Other articles published on Mar 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+