വെസ്റ്റ് ഇന്‍ഡീസിന് 257 റണ്‍സ് തോല്‍വി, ലോകകപ്പിലെ റെക്കോര്‍ഡ്
സിഡ്‌നി: ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ആരുടെ പേരില്‍ - ഇങ്ങനെ ഒരു ചോദ്യം കേട്ടാല്‍ ഇനി ഒട്ടും സംശയിക്കേണ്ട. വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണത്. അതെ, രണ്ട് തവണ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പേരില്‍ തന്നെ. 257 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത് 409 റണ്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് അടിച്ചതോ വെറും 151 റണ്‍സ്. 257 റണ്‍സിന്റെ തോല്‍വി. രണ്ട് ദിവസം മുന്‍പ് സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോര്‍ഡുകള്‍ അടിച്ചെടുത്ത വിന്‍ഡീസ് ബാറ്റിംഗ് നിര ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെയാണ് പത്തി മടക്കിയത്.

സിംബാബ്‌യല്ല ഗെയ്‌ലേ സൗത്താഫ്രിക്ക
409 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടത് ഒരു ഗെയ്ല്‍ കൊടുങ്കാറ്റായിരുന്നു. എന്നാല്‍ വെറും 3 റണ്‍സുമായി ക്ലീന്‍ ബൗള്‍ഡായ ഗെയ്ല്‍ എല്ലാ പ്രതീക്ഷയും തകര്‍ത്തു.

ഗെയ്‌ലിനെ വീഴ്ത്തിയ വീരന്‍
ക്രിസ് ഗെയ്‌ലിനെ ക്ലീന്‍ ബൗള്‍ഡാക്കി വിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച കൈല്‍ അബോട്ടിന്റെ ആഹ്ലാദം നോക്കൂ.

പൊടിയായിപ്പോയ സന്തോഷം
ദക്ഷിണാഫ്രിക്കയുടെ ഡികോകിനെ പുറത്താക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ സന്തോഷം. എന്നാല്‍ വരാനിരുന്ന കൊടുങ്കാറ്റിന്റെ വെറുമൊരു കാരണം മാത്രമായിരുന്നു ആ പുറത്താകല്‍

പിന്നെയെല്ലാം ഡിവില്ലിയേഴ്‌സ് മയം
എ ബി ഡിവില്ലിയേഴ്‌സ് ക്രീസിലെത്തിയതും കളിയെല്ലാം മാറി. വെറും 66 പന്തില്‍ 162 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചത്.

ബര്‍മുഡയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ്
ഏറ്റവും വലിയ തോല്‍വികളുടെ ലിസ്റ്റില്‍ ബര്‍മുഡയ്‌ക്കൊപ്പമാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ്. 2007 ലോകകപ്പിലാണ് ബര്‍മുഡയെ ഇന്ത്യ 257 റണ്‍സിന് തോല്‍പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications