സങ്കക്കാര ചതിച്ചാശാനേ (96 പന്തില്‍ 45)... ശ്രീലങ്ക 133 ഓള്‍ ഔട്ട്!!!
സിഡ്‌നി: തുടര്‍ച്ചയായ 4 തകര്‍പ്പന്‍ സെഞ്ചുറികള്‍. പിന്നെ ടീമിനെ പരാജയത്തിന്റെ പടുകുഴിയോളം എത്തിച്ച ഒരു ഒച്ചിഴയും ഇന്നിംഗ്‌സ്. ക്രിക്കറ്റ് അത്ഭുതങ്ങളുടെ കളിയാണ് എന്ന് പറയുന്നത് എത്ര ശരി. കുമാര്‍ സങ്കക്കാരയുടെ മെല്ലെപ്പോക്ക് കണ്ട ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക ഓള്‍ ഔട്ടായത് വെറും 133 റണ്‍സിന്.
96 പന്തുകളാണ് സങ്കക്കാര 45 റണ്‍സടിക്കാന്‍ പാഴാക്കിയത്. ആകെ അടിച്ചത് മൂന്ന് ബൗണ്ടറികള്‍. 16 പന്തിലാണ് സങ്ക ഇന്നിംഗ്‌സ് തുറന്നത്. സങ്കക്കാരയുടെ ഇഴച്ചില്‍ കണ്ട് മറുവശത്ത് സമ്മര്‍ദ്ദം കൂടി. വലിച്ചടിക്കാനും പിടിച്ചുനില്‍ക്കാനും പറ്റാതെ വെറും 133 റണ്‍സിന് അവര്‍ ചുരുണ്ടു. ഹാട്രിക് വിക്കറ്റുകളോടെ ഡുമിനി ദക്ഷിണാഫ്രിക്കയുടെ താരമായി.

പാവം സങ്കക്കാര
ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കേ ഇങ്ങനെ ഒരു ആന്റി ക്ലൈമാക്‌സ് സങ്കക്കാര ഒരിക്കലും പ്രതീക്ഷിരിക്കില്ല. ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ സങ്ക മാത്രമാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.

സങ്കക്കാരയുടെ നിഴല്‍
അടുപ്പിച്ച് 4 സെഞ്ചുറികള്‍ അടിച്ച സങ്കക്കാരയുടെ വെറും നിഴല്‍ മാത്രമായിരുന്നു സിഡ്‌നിയില്‍ ബാറ്റ് വീശിയത്. ഒരിക്കല്‍ പോലും കളിയില്‍ മേധാവിത്വം പുലര്‍ത്താന്‍ സങ്കയ്ക്കും ലങ്കയ്ക്കും കഴിഞ്ഞില്ല.

ദില്ഷന് 0
ഫോമിലുണ്ടായിരുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ ദില്‍ഷന്‍ പൂജ്യത്തിന് പുറത്തായി. 7 പന്തുകള്‍ കളിച്ചിട്ടും ഇന്നിംഗ്‌സ് തുറക്കാന്‍ ദില്‍ഷന് പറ്റിയില്ല

സ്‌കോര്‍ 0, 0, 1, 2, 3
അവസാനത്തെ 5 ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ലങ്കയ്ക്ക് വേണ്ടി നേടിയത് വെറും 6 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications