Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേടിച്ചു, പിന്നെ ജയിച്ചു: രക്ഷിച്ചത് റെയ്‌ന (110*)

ഓക്‌ലന്‍ഡ്: നാല് വിക്കറ്റിന് 92 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ സുരേഷ് റെയ്‌നയുടെ 110 റണ്‍സ് രക്ഷിച്ചു. 6 വിക്കറ്റിന് സിംബാബ്‌വെയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കി. സിംബാബ്‌വെ ഉയര്‍ത്തിയ 288 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 48.5 ഓവറില്‍ മറികടന്നു.

ക്യാപ്റ്റന്‍ എം എസ് ധോണി 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 1999 ന്റെ സ്മരണകള്‍ ഉയര്‍ത്തിയ സിംബാബ്‌വെ വീണ്ടും ഇന്ത്യയെ അട്ടിമറിക്കും എന്ന ഘട്ടത്തിലാണ് തന്റെ വിശ്വസ്തനായ റെയ്‌നയ്‌ക്കൊപ്പം ധോണി ക്രീസിലെത്തിയത്. 76 പന്തില്‍ 8 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ധോണി 85 റണ്‍സെടുത്തത്. പന്ന്യങ്കാരയുടെ പന്തില്‍ കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

raina

രോഹിത് ശര്‍മ 16, ധവാന്‍ 4, കോലി 38, രഹാനെ 19 എന്നിവരാണ് ഇന്ത്യയുടെ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 104 പന്തില്‍ 9 ഫോറും 4 സിക്‌സും പറത്തി 110 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്. ലോകകപ്പിലെ ആറ് കളികളില്‍ ഇന്ത്യയുടെ ആറാം വിജയമാണ് ഇത്.

Story first published: Saturday, March 14, 2015, 14:30 [IST]
Other articles published on Mar 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+