അയര്‍ലന്‍ഡ് ഒന്ന് പേടിപ്പിച്ചു, 259 ഓള്‍ ഔട്ട്
ഹാമില്‍ട്ടണ്‍: ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്‍ഡ് ലോകചാമ്പ്യന്മാരായ ഇന്ത്യയെ ശരിക്കും പേടിപ്പിച്ചു. 40 ഓവര്‍ പോലും തികയുന്നതിന് വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്തിയതാണ് അവര്‍. പക്ഷേ അവസാന ഓവറുകളില്‍ പകച്ചുപോയി. അവസാന പത്തോവറില്‍ 50 റണ്‍സടിക്കാനേ അയര്‍ലന്‍ഡിന് കഴിഞ്ഞുള്ളൂ. 259 ഓളൗട്ട്.
75 റണ്‍സെടുത്ത നീല്‍ ഒബ്രയാനാണ് അയര്‍ലന്‍ഡിന്റെ റണ്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് നീല്‍ പന്തിന് റണ്ണൊന്ന കണക്കില്‍ മുക്കാല്‍ സെഞ്ചുറിയിലെത്തിയത്. പക്ഷേ സഹോദരന്‍ കെവിന്‍ 1 റണ്ണില്‍ പുറത്തായത് അയര്‍ലന്‍ഡിന് ശരിക്കും തിരിച്ചടിയയായി. അവിടുന്നങ്ങോട്ട് റണ്‍സെടുക്കാനാവാതെ വലഞ്ഞ അവര്‍ക്ക് ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകളും നഷ്ടമായി.ജയിച്ചാല്‍ അയര്‍ലന്‍ഡ് സെമിയിലെത്തും അതോടെ പാകിസ്താനോ വെസ്റ്റ് ഇന്‍ഡീസോ പുറത്താകാനും സാധ്യതയുണ്ട്.

ഷമി കലക്കി
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. ലോകകപ്പില്‍ ഇന്ത്യയുടെ സര്‍പ്രൈസ് ബൗളറായി മാറിയിരിക്കുകയാണ് ഷമി.

ഒബ്രിയാന്‍ സീനിയര്‍
ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം ശരിക്കും ഒരു ക്ലാസ് ഇന്നിംഗ്‌സാണ് നീല്‍ കളിച്ചത്. പക്ഷേ അവസാന ഓവറുകളില്‍ അവര്‍ക്കത് മുതലാക്കാനായില്ല എന്ന് മാത്രം.

മികച്ച തുടക്കം
ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിങും ചേര്‍ന്ന് 89 റണ്‍സിന്റെ മികച്ച തുടക്കമാണ് അയര്‍ലന്‍ഡിന് നല്‍കിയത്. 40 ഓവര്‍ വരെ കളി അവരുടെ കയ്യിലായിരുന്നു

പക്ഷേ പേടിക്കണം
വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലേക്ക് കുതിക്കുന്ന അയര്‍ലന്‍ഡ് ഈ ലോകകപ്പിലെ സര്‍പ്രൈസ് പാക്കേജാണ്. ചിലപ്പോള്‍ ഈ സ്‌കോറും അവര്‍ പ്രതിേേരാധിച്ചു എന്ന് വരും.

അശ്വിന് രണ്ട്
പത്തോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ അശ്വിന്‍ വിട്ടുകൊടുത്തത് വെറും 38 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications