Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സ്വന്തം സ്റ്റംബ് അടിച്ചുവീഴ്ത്തി ഔട്ടായവര്‍!

എത്ര തരത്തിലാണ് ഒരു ബാറ്റ്‌സ്മാന്‍ ഔട്ടാകുക. ബൗളറും വിക്കറ്റ് കീപ്പറും അടക്കം 11 പേരാണ് ഒരു ബാറ്റ്‌സ്മാന്റെ വിക്കറ്റിന് വേണ്ടി മരിച്ച് പണിയെടുക്കുന്നത്. ആകെ കൂട്ടിനുള്ളത് അപ്പുറത്ത് ഒരു ബാറ്റ്്‌സ്മാനാണ്. അയാള്‍ക്കാകട്ടെ ഒരുതരത്തിലും ബാറ്റ്‌സ്മാനെ സഹായിക്കാനും കഴിയില്ല. അംപയറെക്കൊണ്ട് ഉപകാരമാണോ ഉപദ്രാവമാണോ ഉണ്ടാകുക എന്ന് കണ്ട് തന്നെ അറിയണം.

ക്ലീന്‍ ബൗള്‍ഡ്, കീപ്പര്‍ ക്യാച്ച്, സ്റ്റംബിഗ്, ഫീല്‍ഡര്‍ ക്യാച്ച്, എല്‍ ബി ഡബ്ലിയു, റണ്ണൗട്ട് എന്നിങ്ങനെയൊക്കെ ഒരു ബാറ്റ്‌സ്മാന്‍ ഔട്ടാകും. ഇതൊന്നുമല്ലാത്ത ഔട്ടുകള്‍ വേറെയുമുണ്ട്. എന്നാല്‍ ഒരു ബൗളര്‍ക്കും പിടികൊടുക്കാതെ പുറത്താകുന്ന ചില വിരുതന്മാരുണ്ട്. സ്വന്തം വിക്കറ്റ് തട്ടിയിട്ട് അഥവാ ഹിറ്റ് വിക്കറ്റായാണ് ഇവര്‍ പുറത്താകുക. ഈ ലോകകപ്പില്‍ സിംബാബ്‌വെയുടെ റെഗിസ് ചകാബ്‌വയാണ് ഇങ്ങനെ ഹിറ്റ് വിക്കറ്റായത്.

worldcup2015

ലോകകപ്പില്‍ ഹിറ്റ് വിക്കറ്റായ ബാറ്റ്‌സ്മാന്‍മാന്‍മാര്‍ വേറെയുമുണ്ട്. ആരൊക്കെയെന്ന് നോക്കൂ. ലിസ്റ്റില്‍ ഇന്ത്യക്കാര്‍ ആരുമില്ല കേട്ടോ.

വുസി സിബാന്ദ - അതും ഒരു സിംബാബ്‌വെക്കാരന്‍ തന്നെ. 2007 ല്‍ അയര്‍ലന്‍ഡിനെതിരെ.

മൗറിസ് ഒഡുംബെ - കെനിയയുടെ ഒഡുംബെ 2003 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ.

ജോ ഹാരിസ് - കാനഡ താരം ശ്രീലങ്കയ്‌ക്കെതിരെ 2003 ലോകകപ്പില്‍ ഇങ്ങനെ പുറത്തായി

ഗാരി കിര്‍സ്റ്റണ്‍ - 1996 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുനെയില്‍

മൗറിസ് ഒഡുംബെ - കെനിയയുടെ ഒഡുംബെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1996 ലും ഇങ്ങനെ പുറത്തായി.

ഫ്രാങ്കഌന്‍ ഡെന്നീസ് - കാനഡ താരം ഇങ്ങനെ പുറത്തായത് ഇംഗ്ലണ്ടിനെതിരെ 1979ല്‍

റോയ് ഫ്രെഡറിക്‌സ് - ലോകകപ്പില്‍ ഇങ്ങനെ ഔട്ടാകുന്ന ആദ്യത്തെ ആള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ റോയ് ഫ്രെഡറിക്‌സാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 1975 ലായിരുന്നു സംഭവം.

Story first published: Thursday, February 19, 2015, 13:01 [IST]
Other articles published on Feb 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+