ധോണിയുടെ മകള്‍ ജനിച്ച ശേഷം ഇന്ത്യ തോറ്റിട്ടില്ല
ഫെബ്രുവരി ആറ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റന്‍ ധോണിക്കും പ്രത്യേകതയുള്ള ഒരു ദിവസമാണ് അത്. കന്നി സന്താനത്തിന്റെ പിറവിയാണ് ധോണിക്ക് ഫെബ്രുവരി ആറെങ്കില്‍ തങ്ങളുടെ തലയുടെ കുട്ടി പിറന്ന സന്തോഷമാണ് ടീമിന്. പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യന്‍ ടീമിന് ഭാഗ്യവുമായാണ് ധോണിയുടെ മകള്‍ സിവയുടെ വരവ്.
സിവ പിറന്ന ശേഷം ഇന്ത്യന്‍ ടീം ഒരു കളി പോലും തോറ്റിട്ടില്ല. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, യു എ ഇ, വെസ്റ്റ് ഇന്‍ഡീസ്... തുടര്‍ച്ചയായ നാല് വിജയങ്ങളോടെ ലോകരകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. അതുവരെ മോശം ഫോമില്‍ കളിച്ച പലരും മാരകഫോമിലെത്തി. കാണൂ.

ആദ്യത്തെ കളിപ്പാട്ടം ലോകകപ്പ്
ധോണിയുടെ മകളുടെ ആദ്യത്തെ കളിപ്പാട്ടം ലോകകപ്പ് ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് സത്യമാകുമോ. ഫൈനല്‍ വരെ കാത്തിരുന്നേ പറ്റൂ..

ടീം ആകെ മാറി
ത്രിരാഷ്ട്ര കപ്പില്‍ തോറ്റമ്പിയ ടീമല്ല ഇന്ന് ഇന്ത്യ. ലോകകപ്പില്‍ ഏറ്റവും ആധികാരിക വിജയങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പേരിലാണ്

കാണികളും മാറി
കാണികളുടെ സപ്പോര്‍ട്ടാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സ്വന്തം നാട്ടില്‍ കളിക്കുന്നത്ര സപ്പോര്‍ട്ടോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്

ഡാഡി കൂള്‍
മകളെ കാണാന്‍ പോലും വരാതെ ഓസ്്‌ട്രേലിയയില്‍ ലോകകപ്പ് കളിക്കുകയാണ് ധോണി. സിവ ഇന്ത്യന്‍ ടീമിനും ധോണിക്കും ഭാഗ്യമാകുമോ

സാക്ഷിയില്ലാതെ
വലിയ പരമ്പരകള്‍ കളിക്കാന്‍ പോകുമ്പോള്‍ ധോണിക്കൊപ്പം സാക്ഷിയുണ്ടാകാറുണ്ട്. എന്നാല്‍ സാക്ഷിയെയും ധോണി മിസ് ചെയ്യുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications