Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യ എത്ര വിക്കറ്റുകള്‍ വീഴ്ത്തി?

പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെ ഇന്ത്യന്‍ ബൗളിംഗിന് നൂറില്‍ നൂറ് എന്ന് കേട്ടാല്‍ അത്ഭുതപ്പെടേണ്ട. തികച്ചും അര്‍ഹിക്കുന്ന പ്രയോഗം തന്നെയാണ്. കളിച്ച നാല് കളികളില്‍ നിന്നായി ബാറ്റിംഗ് ക്രീസിലെത്തിയ 40 വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിക്കഴിഞ്ഞു. നാലില്‍ നാലും ജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പാട്ടും പാടി കയറിയ ഇന്ത്യയുടെ വിജയരഹസ്യത്തിന് പിന്നില്‍ ബൗളിംഗിലെ ഈ കൂട്ടായ്മയും ഉണ്ട്.

ലോകകപ്പിന് മുമ്പ് രണ്ട് മാസത്തിലധികം ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് കളിച്ചിട്ടും ഒരു കളിയില്‍ പോലും എതിരാളികളെ ഓളൗട്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഒരു കളിയും ജയിച്ചുമില്ല. ഓസ്‌ട്രേലിയയോട് മാത്രമല്ല ഇംഗ്ലണ്ടിനോടും ഇന്ത്യ കളികള്‍ തോറ്റിരുന്നു. എന്നാല്‍ ലോകകപ്പിലെത്തിയതോടെ കളി മാറി. കളിക്കാര്‍ അധികം മാറിയില്ലെങ്കിലും ടീം ഇന്ത്യയുടെ പ്രകടനം ആകപ്പാടെ മാറിപ്പോയി.

ബൗളിംഗാണ് താരം

ബൗളിംഗാണ് താരം

ബൗളിംഗാണ് ഇതില്‍ എടുത്തുപറയേണ്ട പുരോഗതി ഉണ്ടാക്കിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ ബൗളര്‍മാര്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കങ്ങള്‍ തന്നെ എല്ലാ കളിയിലും തന്നു.

ഇന്ത്യ കാത്തിരുന്ന തുടക്കം

ഇന്ത്യ കാത്തിരുന്ന തുടക്കം

വിക്കറ്റെടുക്കുകയും ഡോട്ട് ബോള്‍ എറിയുകയും മാത്രമല്ല, വേഗത കൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടാനും ഇവര്‍ക്ക് കഴിഞ്ഞു. നിസംശയം പറയാം, ഏറെക്കാലമായി ഇന്ത്യ കാത്തിരിക്കുന്ന ന്യൂബോള്‍ പാര്ട്ണര്‍ഷിപ്പ് ആയിരുന്നു ഇത്.

എല്ലാവരും മുട്ടുമടക്കി

എല്ലാവരും മുട്ടുമടക്കി

പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യു എ ഇ എന്നീ ടീമുകളാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഓളൗട്ടായത്.

സ്പിന്നും ഫാസ്റ്റും വഴങ്ങും

സ്പിന്നും ഫാസ്റ്റും വഴങ്ങും

സ്പിന്നര്‍മാര്‍ മാത്രമല്ല, ഫാസ്റ്റ് ബൗളര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്തപ്പോളും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴും രണ്ട് തവണ വീതം ഇന്ത്യ എതിരാളികളെ ഈ ലോകകപ്പില്‍ ഓളൗട്ടാക്കിക്കഴിഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മാത്രമുള്ള റെക്കോര്‍ഡാണ് ഇത്.

Story first published: Sunday, March 8, 2015, 13:45 [IST]
Other articles published on Mar 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+