ലോകകപ്പ് ജയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്ക് എത്ര കോടി കിട്ടി?
മെല്‍ബണ്‍: ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നൊക്കെ പറഞ്ഞാല്‍ പ്രശസ്തിയും അഭിമാനവും മാത്രമല്ല, കുറേയേറെ പണവും കൂടി കിട്ടുന്ന ഒരേര്‍പ്പാടാണ്. ഓരോ ലോകകപ്പിലും ഐസിസി പ്രതിഫലത്തുക കൂട്ടിക്കൂട്ടി വരികയാണ്.
ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ക്കെല്ലം തന്നെ നല്ല പ്രതിഫലമാണ് ഐസിസി നല്‍കുന്നത്. അത് മാത്രമല്ല, പല കാര്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാഷ് അവാര്‍ഡുകളും ഉണ്ട്. മൊത്തം ഒരു കോടി അമേരിക്കന്‍ ഡോളറാണ് ലോകകപ്പിന്റെ മൊത്തം പ്രൈസ് മണി. ഏതാണ്ട് അറുപത്തിരണ്ടര കോടി രൂപ.

ഓസ്‌ട്രേലിയക്ക് എത്ര കിട്ടി
3,975,000 അമേരിക്കന്‍ ഡോളറാണ് കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിന് കിട്ടിയത്. ഏതാണ്ട് 25 കോടി രൂപയോളം.

കിവികള്‍ക്ക് കിട്ടിയത്
ഫൈനലില്‍ തോറ്റെങ്കിലും അത്രയൊന്നും മോശമല്ലാത്ത തുക തന്നെയാണ് രണ്ടാം സ്ഥാനക്കരായ ന്യൂസിലാന്റ് ടീമിന് കിട്ടിയത്. 1,750,00 ഡോളര്‍. 11 കോടി രൂപയോളംവരും ഇത്.

ഇന്ത്യക്കും കിട്ടി
സെമി ഫൈനലില്‍ പുറത്താകേണ്ടി വന്ന ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും കിട്ടിയ പ്രൈസ് മണി എത്രയെന്നെന്ന് അറിയണ്ടേ... ആറ് ലക്ഷം ഡോളര്‍. മൂന്നേമുക്കാല്‍ കോടി രൂപ.

ക്വാര്‍ട്ടറില്‍ പുറത്തായാല്‍
ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബംഗ്ലാദേശും പാകിസ്താനും അടക്കമുള്ള ടീമുകള്‍ക്ക് മൂന്ന് ലക്ഷം ഡോളറാണ് പ്രതിഫലം.

ഗ്രൂപ്പ് മത്സരങ്ങളിലെ വിജയികള്‍ക്ക്
പൂളിലെ ഓരോ മത്സരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്നത് 45,000 ഡോളറാണ്.

പുറത്തായവര്‍ക്ക്
ഗ്രൂപ്പ് മത്സരങ്ങളില്‍ പുറത്തായവര്‍ക്കും ഉണ്ട് പ്രതിഫലം. 35,000 ഡോളറാണ് ഇത്.

എല്ലാ കളിയും ജയിച്ചാല്‍
ഒരു കളി പോലും തോല്‍ക്കാതെ കിരീടം ഉയര്‍ത്താനായാല്‍ ഓസ്‌ട്രേലിയക്ക് ഇത്തവണ 4,020,000 ഡോളര്‍ സമ്മാനം കിട്ടിയേന. എന്നാല്‍ പൂള്‍ മത്സരത്തില്‍ ഒരു കളി തോറ്റതിനാല്‍ അത്രയും കിട്ടിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications