Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ വിരമിക്കണോ??? ക്രിസ് ഗെയ്ല്‍ 215, വെസ്റ്റ് ഇന്‍ഡീസ് 372!!!

മോശം ഫോമില്‍ കളിക്കുന്ന ഗെയ്ല്‍ വിരമിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ചീഫ് ഡേവ് കാമറൂണ്‍ പറഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ, ഇതാ വരുന്നു ഗെയ്‌ലിന്റെ മറുപടി. ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്‌ലിന് മാത്രം പറ്റുന്ന ഒരു ഉശിരന്‍ മറുപടി. 147 പന്തില്‍ 10 ഫോറും 16 സിക്‌സറും സഹിതമാണ് ഗെയ്ല്‍ 215 റണ്‍സ് അടിച്ചെടുത്തത്. ഡേവ് കാമറൂണല്ല, ഇനി ഒരാളും ഗെയ്‌ലിനെ നോക്കി ഒരക്ഷരം മിണ്ടില്ല.

ലോകകപ്പിന്റെ 30 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ ഇരട്ട സെഞ്ചുറിയാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഗാരി കിര്‍സ്റ്റന്റെ 188 റണ്‍സിന്റെ റെക്കോര്‍ഡിനാണ് ഗെയ്ല്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞത്. മുറിവേറ്റ ഗെയ്ല്‍ കുഞ്ഞന്മാരായ സിംബാബ്‌വെയ്ക്ക് മേല്‍ അക്ഷരാര്‍ഥത്തില്‍ സംഹാരതാണ്ഡവം ആടി. വിന്‍ഡീസിന്റെ സ്‌കോര്‍ എത്തിയത് 372 റണ്‍സില്‍. നഷ്ടമായതോ വെറും 2 വിക്കറ്റ്

അടി, അടിയോടടി, ഇടി വെട്ടിയ അടി

അടി, അടിയോടടി, ഇടി വെട്ടിയ അടി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ചീഫ് ഡേവ് കാമറൂണിനോടുള്ള സകല ദേഷ്യവും ഗെയ്ല്‍ തീര്‍ത്തത് കുഞ്ഞന്മാരായ സിംബാബ്‌വെയോടാണ്.

റെക്കോര്‍ഡുകളുടെ പെരുമഴ

റെക്കോര്‍ഡുകളുടെ പെരുമഴ

ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ആദ്യത്തെ ഇരട്ട സെഞ്ചുറി, ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി ഒരുപാട് റെക്കോര്‍ഡുകള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ്‌സിനിടയില്‍ പറന്നു

സിക്‌സറിലും പുതിയ റെക്കോര്‍ഡ്

സിക്‌സറിലും പുതിയ റെക്കോര്‍ഡ്

എണ്ണം പറഞ്ഞ സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. രോഹിത് ശര്‍മ, എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ സിക്‌സര്‍ വീരന്മാരെല്ലാം ഇനി ഗെയ്‌ലിന് ഒപ്പമാണ്.

ഗെയ്ല്‍ ഒരുമ്പെട്ടാല്‍

ഗെയ്ല്‍ ഒരുമ്പെട്ടാല്‍

ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. ഐ പി എല്ലിലും മറ്റും പലതവണ ലോകം അത് കണ്ടതാണ്.

ഇനി മിണ്ടരുത്

ഇനി മിണ്ടരുത്

മോശം ഫോമിലാണെന്ന് പറഞ്ഞ് ഗെയ്‌ലിന് റിട്ടയര്‍മെന്റ് പാക്കേജ് നല്‍കിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ചീഫ് ഡേവ് കാമറൂണ്‍ തല്‍ക്കാലം ഇനി മിണ്ടില്ല എന്നുറപ്പ്.

Story first published: Tuesday, February 24, 2015, 12:59 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+