അനുഷ്‌കയില്ല, ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ?
ലോകകപ്പ് ക്രിക്കറ്റിന് കളിക്കാരുടെ ഭാര്യമാരും കാമുകിമാരും വേണ്ട എന്നാണ് ബി സി സി ഐയുടെ തീരുമാനം. വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മയും മറ്റും ലോകകപ്പിന് എത്താത്തത് ഈ കാരണം കൊണ്ടാണ്. സെഞ്ചുറി തികച്ച ശേഷം കോലി അനുഷ്‌കയ്ക്ക് പറത്തുന്ന ഫ്‌ളൈയിംഗ് കിസ്സും കാണികള്‍ക്ക് നഷ്ടമായി. അതിനിടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മറ്റൊരു താരഭാര്യ പ്രത്യക്ഷപ്പെട്ടത് വിവാദമായത്.
ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്ത്രി ലാംഗറാണ് ഇന്ത്യന്‍ ടീമിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഒരു സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് മായന്തി ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും കളിക്കാര്‍ പരിശീലിക്കുന്നിടത്ത് മായന്തി എത്തുകയും കളിക്കാര്‍ക്ക് ഒന്നിച്ചിരിക്കുകയും ചെയ്തതാണ് വിവാദമായത്.
മായന്തി ലാംഗര്‍, സ്റ്റുവര്‍ട്ട് ബിന്നിയെ മാറ്റിയ പെണ്ണ്
മായന്തി ലാംഗറോട് വേറെ എവിടെയെങ്കിലും പോയിരിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.

മായന്തിക്കെന്താ കൊമ്പുണ്ടോ
ഇന്ത്യന്‍ താരത്തിന്റെ ഭാര്യ എന്ന നിലയിലാണോ ജേര്‍ണലിസ്റ്റ് എന്ന നിലയിലാണോ മായന്തി ലാംഗര്‍ കളിക്കാരുടെ ഒന്നിച്ച് ഇരുന്നതെന്നാണ് ചോദ്യം. ഇതില്‍ ആദ്യത്തേതാണെങ്കില്‍ മറ്റുള്ള താരഭാര്യമാരെ വിലക്കുന്നത് എന്തിന്.

ക്രിസ് ഗെയ്‌ലിന്റെ ഇന്റര്‍വ്യൂ
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ ഇന്റര്‍വ്യൂവും മായന്തി എടുത്തു.

പരിശീലനത്തിനിടയില്‍
ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന സ്ഥലത്തും മായന്തിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട് ഇതേത്തുടര്‍ന്നാണ് വേറെ എവിടെയെങ്കിലും പോയിരിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.

അനുഷ്‌ക എത്തിയില്ല
കളിക്കാരുടെ ഭാര്യമാരും കാമുകിമാരും വേണ്ട എന്ന് ബി സി സി ഐ തിരുമാനിച്ചത് കൊണ്ടാണ് അനുഷ്‌ക അടക്കമുള്ളവര്‍ ലോകകപ്പിന് എത്താത്തത്.

കോലി ദേഷ്യപ്പെട്ടു
അനുഷ്‌കയെയും തന്നെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്തയാള്‍ എന്ന് തെറ്റിദ്ധരിച്ച് വിരാട് കോലി ഒരു ജേര്‍ണലിസ്റ്റിനെ അപമാനിച്ചതിന് പിന്നാലെയാണ് മായന്തിയുടെ വക ഈ വിവാദം.

ബിന്നി കളിക്കുന്നില്ല
സ്റ്റുവര്‍ട്ട് ബിന്നിയെ ടീമില്‍ എടുത്തത് തന്നെ വലിയ വിവാദമായിരുന്നു. ടീമിലുണ്ടെങ്കിലും ബിന്നിക്ക് ഇതുവരെ ലോകകപ്പില്‍ അവസരം കിട്ടിയിട്ടില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications