Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് കിട്ടേണ്ടതു കിട്ടി

മുംബൈ: ഒടുവില്‍ കോലിക്ക് കിട്ടെണ്ടതു കിട്ടി മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോലിക്കു ബിസിസിഐയുടെ താക്കീത്.
ഇന്ത്യന്‍ ടീമിന്റെ മാന്യത നഷ്ടപ്പെടുത്തരുതെന്നും ഇത്തരം നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ആണ് വാര്‍ത്താക്കുറിപ്പു പുറത്തിറക്കിയത്. ക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കു നിര്‍ണായകമാണ്. കളിക്കാരുടെ പെരുമാറ്റം മാന്യമെന്നു ടീം മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.

koli

കഴിഞ്ഞദിവസം പെര്‍ത്തിലെ പരിശീലനത്തിനുശേഷം ഡ്രസിംഗ് റൂമിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കോഹ്ലി റിപ്പോര്‍ട്ടറെ ചീത്തവിളിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ജസ്വീന്ദര്‍ സന്ധുവിനെയാണു കോഹ്ലി ചീത്തവിളിച്ചത്. തന്നെയും കാമുകി അനുഷ്‌ക ശര്‍മയെയും ചേര്‍ത്തുള്ള വാര്‍ത്ത പത്രത്തില്‍ വന്നതാണു കോലിയെ പ്രകോപിപ്പിച്ചത്.
വാര്‍ത്ത എഴുതിയ ആളെയല്ല ചീത്തപറഞ്ഞതെന്നു മനസിലാക്കിയ കോലി പിന്നീട് മറ്റൊരു പത്രപ്രവര്‍ത്തകനോട്, തനിക്ക് ആളുമാറിയതാണെന്നും അദ്ദേഹത്തോടു താന്‍ ക്ഷമാപണം നടത്തുന്നതായി അറിയിക്കണമെന്നും പറഞ്ഞിരുന്നു.അതിനിടെ കോഹ്‌ലി കൂടുതല്‍ പക്വത കാണിക്കണമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവോ അഭിപ്രായപ്പെട്ടു.

Story first published: Friday, March 6, 2015, 9:55 [IST]
Other articles published on Mar 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+