Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മക്കുല്ലും, വെട്ടോറി... ഈ ന്യൂസിലന്‍ഡ് ഇതെന്തൊര് കളിയാണ്.... !

നേപ്പിയര്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടാന്‍ തല്‍ക്കാലം ആരുമില്ല. അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയത്തോടെ എ ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനക്കാരായി മുന്നേറ്റം തുടരുകയാണ്. ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. വിജയത്തോടെ ഈ ലോകകപ്പില്‍ 10 പോയിന്റുകള്‍ നേടുന്ന ആദ്യ ടീമായിമാറി അവര്‍.

അഫ്ഗാനിസ്ഥാനെ 186 ല്‍ ഒതുക്കിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു അഫ്ഗാനിസ്ഥാന്‍. ഒരു ഘട്ടത്തില്‍ ആറിന് 59 എന്ന നിലയില്‍ അവര്‍ തകര്‍ന്നുപോയി. പത്തോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഡാനിയല്‍ വെട്ടോറിയാണ് ന്യൂസിലന്‍ഡിന് വേണ്ടി തിളങ്ങിയത്.

brendonmccullum

ലോകകപ്പ് ഒരിക്കല്‍ കൂടി ബ്രണ്ടന്‍ മക്കുല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന് സാക്ഷ്യം വഹിച്ചു നേപ്പിയറില്‍. 19 പന്തില്‍ 42 റണ്‍സെടുത്ത മക്കുല്ലം മറ്റൊരു വെടിക്കെട്ട് തുടക്കം കൂടി ടീമിന് നല്‍കി. ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് മക്കുല്ലം 42 റണ്‍സെടുത്തത്. മക്കുല്ലം പുറത്തായ ശേഷം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ ചേര്‍ന്ന് ന്യൂസിലന്‍ഡിനെ അഞ്ചാം വിജയത്തിലെത്തിച്ചു.

മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡാനിയല്‍ വെട്ടോറി 300 വിക്കറ്റ് ക്ലബ്ബിലെത്തിയതാണ് അഫ്ഗാനെതിരായ കളിയിലെ വിശേഷം. 36 കാരനായ വെറ്റോറി 291 മത്സരങ്ങളില്‍ നിന്നാണ് 302 വിക്കറ്റ് ക്ലബ്ബിലെത്തിയത്. വെട്ടോറി തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്.

Story first published: Sunday, March 8, 2015, 15:26 [IST]
Other articles published on Mar 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+