ഗെയ്ല്‍ വീണാല്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പിക്കും, 10 കാര്യങ്ങള്‍ കാണൂ!
ലോകകപ്പില്‍ തങ്ങളുടെ നാലാമത്തെ മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. കളിച്ച മൂന്ന് കളികളും ജയിച്ച ഇന്ത്യയ്ക്ക് തല്‍ക്കാലം ആരെയും പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ അടുത്ത കളിയില്‍ ഇന്ത്യ കുറച്ച് പേടിച്ചേ പറ്റൂ. വെസ്റ്റ് ഇന്‍ഡീസ് ടീമിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത കളി. വിന്‍ഡീസ് ടീമിനെയല്ല ഇന്ത്യയ്ക്ക് പേടി, ക്രിസ് ഗെയ്‌ലിനെയാണ്.
ഗെയ്ല്‍ അടിച്ച് തുടങ്ങിയാല്‍ പിന്നെ ആ കളി നോക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഗെയ്‌ലിനെ ആദ്യമേ പൂട്ടാനാകും ഇന്ത്യയുടെ ശ്രമം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയിച്ചാല്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കും. സിംബാബ്‌വെയോടും അയര്‍ലന്‍ഡിനോടുമുള്ള ബാക്കി കളികളില്‍ റിസര്‍വ്വ് കളിക്കാരെ വെച്ച് ഇന്ത്യക്ക് കളിക്കാം.

1983 മറക്കാനാവില്ല
1983 ല്‍ ഇന്ത്യ ആദ്യമായി ലോക ചാമ്പ്യന്മാരായത് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചാണ്. കപിലിന്റെ ചെകുത്താന്മാരാണ് അന്ന് ചരിത്രം കുറിച്ചത്.

ഗെയ്ല്‍ തന്നെ പ്രശ്‌നം
ഇരട്ടസെഞ്ചുറി നേടുന്ന ആദ്യത്തെ ഇടങ്കയ്യന്‍, ആദ്യത്തെ ഇന്ത്യക്കാരനല്ലാത്ത താരം തുടങ്ങിയ ഒട്ടേറെ റെക്കോര്‍ഡുകള്‍ സിംബാബ്‌വെയ്‌ക്കെതിരെ ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ഗെയ്ല്‍ തനിസ്വരൂപം പുറത്തെടുത്താല്‍ അത് ഇന്ത്യയ്ക്ക് താങ്ങാനാവില്ല.

മുന്‍തൂക്കം ഇന്ത്യയ്ക്ക്
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ എട്ടാമത്തെ മത്സരമാണ് ഇത്. ഇതില്‍ 4 എണ്ണം ഇന്ത്യ ജയിച്ചിട്ടുണ്ട്. പ്രതാപകാലത്ത് പോലും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച ചരിത്രം ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

സച്ചിനല്ല, കപില്‍
പാകിസ്താനെതിരെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ചത് സച്ചിനാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അത് കപില്‍ ദേവാണ്. ഏഴില്‍ 5 കളിയിലും കപില്‍ ഉണ്ടായിരുന്നു.

ആദ്യമായി കണ്ടപ്പോള്‍ ഇന്ത്യ ശിശു
നടക്കാന്‍ പഠിക്കുന്ന കാലത്താണ് ലോകകപ്പില്‍ ആദ്യമായി ഇന്ത്യ വിന്‍ഡീസിനെതിരെ കളിച്ചത്. അന്ന് 9 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

അഭിമാനം കാക്കാന്‍ യുവരാജ്
വിവ് റിച്ചാര്‍ഡ്‌സും ഗോര്‍ഡന്‍ ഗ്രീനിഡ്ജും വിന്‍ഡീസിന് വേണ്ടി ഇന്ത്യക്കെതിരെ സെഞ്ചുറിയടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏക സെഞ്ചുറി യുവരാജ് സിംഗിന്റെ വകയാണ്. കഴിഞ്ഞ ലോകകപ്പില്‍ 113.

റണ്‍സിലും റിച്ചാര്‍ഡ്‌സ്
197 റണ്‍സോടെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് രണ്ട് ടീമുകളിലേക്കും വെച്ച് ടോപ് സ്‌കോറര്‍. ഇന്ത്യയുടെ മൊഹിന്ദര്‍ അമര്‍നാഥ് 135 റണ്‍സ് വെസ്റ്റിന്‍ഡീസിനെതിരെ എടുത്തിട്ടുണ്ട്.

മാന്‍ ഓഫ് ദ മാച്ചായാല്‍ ജയിക്കും
കഴിഞ്ഞ 7 കളികളിലും മാന്‍ ഓഫ് ദ മാച്ചായ ആളുടെ ടീമാണ് കളികള്‍ ജയിച്ചത്.

ജയിക്കാന്‍ സാധ്യത ഇന്ത്യയ്ക്ക്
ഇത്തവണ കൃത്യമായ മുന്‍തൂക്കം ഇന്ത്യന്‍ ടീമിനാണ്. കളിച്ച മൂന്നും ജയിച്ചാണ് അവര്‍ വരുന്നത്. വെസ്റ്റ് ഇന്‍ഡീസാകട്ടെ ദുര്‍ബലരായ അയര്‍ലന്‍ഡിനോട് തോറ്റു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications