Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ 10 കാര്യങ്ങള്‍ കൃത്യമായി, പാവം ദക്ഷിണാഫ്രിക്ക വീണു!

ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചു. അതും 130 റണ്‍സിന്. എങ്ങനെയാണ് ഇന്ത്യ സാധ്യമാക്കിയത്. സച്ചിനും ദ്രാവിഡും ഗാംഗുവലിയും കുംബ്ലെയും കളിച്ചിരുന്ന കാലത്ത് പോലും ദക്ഷിണാഫ്രിക്കയെ ലോകകപ്പില്‍ ഒന്ന് തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ ഇന്ത്യന്‍ ടീം അത്ഭുതം കാട്ടി.

രണ്ട് ഞായറാഴ്ച. രണ്ട് വന്‍ വിജയങ്ങള്‍. രണ്ട് മാസമായി ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് കളിച്ചുകിട്ടിയ പരിചയം ഇന്ത്യയെ വല്ലാതെ സഹായിക്കുന്നുണ്ട് എന്നത് വ്യക്തം. ഈ വിജയത്തിന് പിന്നില്‍ പറയാന്‍ പല കാരണങ്ങളുണ്ട്. അതില്‍ കളി തിരിച്ച 10 എണ്ണം ഇതാ.

കാണികള്‍

കാണികള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിച്ചത് 12 പേരുമായിട്ടാണ്. മെല്‍ബണില്‍ തിങ്ങിക്കൂടിയ ഒരുലക്ഷത്തോളം വന്ന കാണികള്‍ ഇന്ത്യയ്ക്ക് വേണ്ടി അലറി വിളിച്ചു. മാന്‍ ഓഫ് ദ മാച്ച് ശിഖര്‍ ധവാന്‍ ഈ സപ്പോര്‍ട്ടിനെ കുറിച്ച് എടുത്തുപറഞ്ഞു.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ആദ്യകളിയില്‍ കൈവിട്ട സെഞ്ചുറി ധവാന്‍ അടിച്ചെടുത്തു. ശിഖര്‍ ധവാന്റെ കരിയര്‍ ബെസ്റ്റാണ് ഈ 137.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

വെറും 60 പന്തിലാണ് രഹാനെ 79 റണ്‍സടിച്ചത്, ഏഴ് ഫോറും 3 സിക്‌സും പറത്തിയാണ് രഹാനെ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

300 + :

300 + :

ഡെയ്ല്‍ സ്‌റ്റെയ്‌നെപ്പോലെ ഒരു ബൗളറുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 300 ന് മുകളില്‍ റണ്‍സടിച്ചത് ഇന്ത്യയ്ക്ക് മാനസികമായ മുന്‍തൂക്കം നല്‍കി

കളി തിരിച്ച കൂട്ടുകെട്ടുകള്‍

കളി തിരിച്ച കൂട്ടുകെട്ടുകള്‍

ധവാന്‍ - കോലി, ധവാന്‍ - രഹാനെ ഈ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളാണ് കളി ഇന്ത്യയുടെ വരുതിയിലെത്തിച്ചത്.

ഡിവില്ലിയേഴ്‌സിന്റെ റണ്ണൗട്ട്

ഡിവില്ലിയേഴ്‌സിന്റെ റണ്ണൗട്ട്

30 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ റണ്ണൗട്ടാക്കാന്‍ പറ്റിയത് ഇന്ത്യയ്ക്ക് കുറച്ചൊന്നുമല്ല സഹായകമായത്. ഡിവില്ലിയേഴ്‌സ് കുറച്ചുനേരം കൂടി നിന്നിരുന്നെങ്കില്‍ കളി വേറൊന്നായേനെ.

 ധോണിയുടെ ക്യാപ്റ്റന്‍സി

ധോണിയുടെ ക്യാപ്റ്റന്‍സി

308 ചേസ് ചെയ്ത ദക്ഷിണാഫ്രിക്കയെ പൂട്ടുന്നതില്‍ ധോണിയുടെ ക്യാപ്റ്റന്‍സി വലിയ പങ്ക് വഹിച്ചു. ഗാംഗുലി വരെ ധോണിയെ പ്രശംസിച്ചുപോയി.

ഫീല്‍ഡിംഗ് കസറി

ഫീല്‍ഡിംഗ് കസറി

ഇന്ത്യയുടെ ഫീല്‍ഡിംഗ് ഇന്നലെ മാരകമായിരുന്നു. രണ്ട് റണ്ണൗട്ടുകള്‍ തന്നെ അതിന് സാക്ഷ്യം.

ബൗളിംഗിലെ കൂട്ടായ്മ

ബൗളിംഗിലെ കൂട്ടായ്മ

അശ്വിനും മോഹിതും നേതൃത്വം നല്‍കിയ ബൗളിംഗ് നിരയില്‍ എല്ലാവരും സ്വന്തം സംഭാവനകളിട്ടു.

 ടോസ് നിര്‍ണായകം

ടോസ് നിര്‍ണായകം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണിക്ക് ടോസ് കിട്ടി.

Story first published: Monday, February 23, 2015, 14:30 [IST]
Other articles published on Feb 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+