വിരാട് കോലിയെപ്പോലെ കഠിനാധ്വാനം ചെയ്യു; വെസ്റ്റ് ഇന്‍ഡീസ് യുവതാരങ്ങളോട് കോച്ച്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ അധ്വാനിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലെ യുവതാരങ്ങള്‍ തയ്യാറാവണമെന്ന് വെസ്റ്റ് ഇന്‍ഡീസ് സഹ പരിശീലകന്‍ റോഡി എസ്റ്റ്‌വിക്ക്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസിലെ യുവതാരങ്ങള്‍ ഏറെ പഠിക്കാനുണ്ട്. ഷിംറോന്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍ തുടങ്ങിയവര്‍ കോലിയെ മാതൃകയാക്കണം. പ്രതിഭയുള്ള യുവതാരങ്ങള്‍ ടീമിലുണ്ട്.
എന്നാല്‍ എങ്ങനെ മെച്ചപ്പെടുത്തണമെന്ന് അവര്‍ക്കറിയില്ല. പിഴവുകള്‍ ആവര്‍ത്തിക്കുന്നു. ഇതിനെ മറികടക്കാന്‍ കോലിയെക്കണ്ടു പഠിക്കണം. ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാന്‍ ജിമ്മില്‍ കോലി വര്‍ക്കൗട്ട് ചെയ്യുന്നത് നോക്കൂ. കോലിയില്‍ നിരവധി താരങ്ങള്‍ പലതും പഠിക്കുന്നു. വിന്‍ഡീസ് താരങ്ങള്‍ക്കും അതിനായുള്ള സുവര്‍ണാവസരമാണ്. കഠിനാധ്വാനമില്ലാതെ ഒരിക്കലും വിജയം ഉണ്ടാകില്ല. അധ്വാനം തുടര്‍ന്നാല്‍ തീര്‍ച്ചയായും ഒരിക്കല്‍ ഫലം ലഭിക്കും - അദ്ദേഹം പറഞ്ഞു.

ഹെറ്റ്‌മെയറിന്റെയും പുരാന്റെയും ട്വന്റി20യിലെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന തരത്തിലേക്ക് പ്രകടനം മാറ്റണം. നിങ്ങള്‍ യുവതാരങ്ങളാണോ അല്ലെയോ എന്ന് ആരും ഓര്‍ക്കില്ല. വിശ്രമമില്ലാതെ ലക്ഷ്യത്തിനുവേണ്ടി പ്രയത്‌നിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ട്വന്റി20യിലെ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനം സംതൃപ്തി നല്‍കുന്നുവെന്നും റോഡി പറഞ്ഞു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications