വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹാര്‍ദിക്കിനെ ഇനി ടീമിലെടുക്കില്ല! തിരിച്ചെത്താന്‍ ഒരു വഴി മാത്രം- ബിസിസിഐ കലിപ്പില്‍

ന്യൂസിലാന്‍ഡിനെതിരേ താരം തഴയപ്പെട്ടിരുന്നു

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയര്‍ ഇനി പഴയതുപോലെയായിരിക്കില്ല. താരത്തിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സെലക്ടര്‍മാരും ബിസിസിഐയുമെല്ലാം എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ന്യൂസിലാന്‍ഡിനെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കിയിരിക്കുന്നത്. അദ്ദേഹത്തിനു വിശ്രമം നല്‍കിയതായേക്കാമെന്ന ചില സൂചനകള്‍ നേരത്തേ വന്നിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കിയത് തന്നെയാണെന്നു സ്ഥിരികരിച്ചിരിക്കുകയാണ് ബിസിസിഐ വൃത്തങ്ങള്‍.

Unhappy BCCI To Ask For Report on Hardik Pandya's Fitness After T20 World Cup Exit-Report

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഒരുപാട് കോലാഹലങ്ങളുയര്‍ന്നിരുന്നു. ഫോമും ഫിറ്റ്‌നസുനില്ലാത്ത ഒരാളെ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരീക്ഷിക്കണമായിരുന്നോയെന്നു പല മുന്‍ താരങ്ങളും ആരാധകരുമെല്ലാം ചോദിക്കുകുയം ചെയ്തിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് താരത്തെ ഇപ്പോള്‍ ടീമില്‍ നിന്നൊഴിവാക്കിയിരിക്കുന്നത്. ഇനി ദേശീയ ടീമില്‍ തിരിച്ചെത്തുക ഹാര്‍ദിക് അത്ര എളുപ്പമാവില്ല.

 ഫോമും ഫിറ്റ്‌നസും തെളിയിക്കണം

ഫോമും ഫിറ്റ്‌നസും തെളിയിക്കണം

ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതു തന്നെയാണെന്നു ഒരു സെലക്ടര്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു പറഞ്ഞു. ഹാര്‍ദിക് ഇനി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കണം. എങ്കില്‍ മാത്രമേ ദേശീയ ടീമിലേക്കു ഇനി പരിഗണിക്കുകയുള്ളൂ. വെറുമൊരു ബാറ്റ്‌സ്മാനായി മാത്രം ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താരത്തോടു ആവശ്യപ്പെടും. ഇവയില്‍ മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രം തിരിച്ചുവരവിനെക്കുറിച്ച് ഇനി ഹാര്‍ദിക് ചിന്തിച്ചാല്‍ മതിയെന്നും സെലക്ടര്‍ വിശദമാക്കി.

 വെങ്കടേഷ് പകരക്കാരന്‍

വെങ്കടേഷ് പകരക്കാരന്‍

ഹാര്‍ദിക്കിനു പകരമാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീമിലെത്തിയിരിക്കുന്നത്. അടുത്ത ടി20 ലോകകപ്പിനു ഒരു വര്‍ഷം മാത്രം ശേഷിക്കെ നാലോ അഞ്ചോ പുതിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. അതിലൊരാളാണ് മധ്യപ്രദേശ് താരമായ വെങ്കടേഷ്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനൊപ്പം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യാം. അങ്ങനെ വന്നാല്‍ ഹാര്‍ദിക്കിന്റെ മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമായി തീരുകയും ചെയ്യും.

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു വെങ്കടേഷിന്റേത്. ആദ്യപാദത്തില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അവസരം കിട്ടിയില്ല. എന്നാല്‍ രണ്ടാംപാദത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി വെങ്കിയെത്തുകയായിരുന്നു. ഈ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. കെകെആറിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വെങ്ക വഹിച്ചത്. 370 റണ്‍സെടുത്ത താരം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

 റിപ്പോര്‍ട്ട് ആവശ്യപ്പെടും

റിപ്പോര്‍ട്ട് ആവശ്യപ്പെടും

ഹാര്‍ദിക്കിന് ഫോമും ഫിറ്റ്‌നസും ഇല്ലായിരുന്നുവെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തതില്‍ ബിസിസിഐയ്ക്കു കടുത്ത അതൃപ്തിയുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തതിനാല്‍ ബിസിസിഐ കലിപ്പിലുമാണ്.
ഹാര്‍ദിക്കിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമിലെടുത്തത് എന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിനോടും സെലക്ടര്‍മാരും റിപ്പോര്‍ട്ട് തേടാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. ബിസിസിഐയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

 ബാക്കപ്പില്ലെന്നത് ആശങ്കാജനകം

ബാക്കപ്പില്ലെന്നത് ആശങ്കാജനകം

ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഒരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ പോലും ഇന്ത്യക്കു നിലവില്‍ ഇല്ലെന്നത് ആശങ്കാജനകം തന്നെയാണ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ നമ്മള്‍ പരീക്ഷിച്ചവരൊന്നും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല നടത്തിയത്. ഒരു താരം പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരുന്നതു വരെ നമുക്ക് കാത്തിരിക്കാന്‍ കഴിയില്ല. നമുക്കൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ തീര്‍ച്ചയായും ആവശ്യമാണ്. ഈ കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് ദൗര്‍ബല്യമുന്നെത് വ്യക്തമാണ്. രാഹുല്‍, വിരാട്, രോഹിത് എന്നിവര്‍ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെല്ലാം അറിയാവുന്ന കാര്യം കൂടിയാണിത്. നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം സെലക്ടര്‍ നിരീക്ഷിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Story first published: Wednesday, November 10, 2021, 17:07 [IST]
Other articles published on Nov 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X