മുംബൈ: ഇത്തവണത്തെ വനിതാ ലോകകപ്പിന്റെ ഫൈനലിൽ മൂന്ന് വർഷം നീണ്ട തന്റെ ഫിഫ്റ്റി ഡക്ക് ബ്രേക്ക് ചെയ്‌തുകൊണ്ട് ടീം മാനേജ്‌മെന്റും സെലക്റ്റർമാരും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഷഫാലി വർമ്മ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയ ഷഫാലി 49 പന്തിൽ നിന്ന് ഫിഫ്റ്റി തികച്ചുകൊണ്ട് തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ വരച്ചുകാട്ടി.
ആദ്യ സ്‌ക്വാഡിൽ ഷഫാലിയുടെ പേരുണ്ടായിരുന്നില്ല. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം പ്രതിക റാവലിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ടീമിലേക്ക് കൊണ്ടുവന്നത്. പക്ഷേ സെമി ഫൈനലിൽ അവരുടെ സംഭാവന മികച്ചതായിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 5 പന്തിൽ നിന്ന് 10 റൺസ് നേടി ഓപ്പണർ പുറത്തായി. എങ്കിലും ഇന്നത്തെ മത്സരത്തിൽ ഷഫാലി പ്രതിഭയ്ക്ക് ഒത്ത പ്രകടനം നടത്തുമെന്ന് ഉയർന്ന പ്രതീക്ഷകളുണ്ടായിരുന്നു.

അതാണ് അവർ കാത്തുസൂക്ഷിച്ചത്. ആദ്യ ഓവർ മെയ്‌ഡൻ ആയതോടെ ഇന്ത്യ പതുക്കെയാണ് തുടങ്ങിയത്, പക്ഷേ പിന്നീട് ഷഫാലി വേഗത കൈവരിക്കാൻ തുടങ്ങി. രണ്ടാം ഓവറിൽ ഒരു ബൗണ്ടറി നേടി, ട്രാക്കിലേക്ക് എത്തി. മൂന്നാം ഓവറിൽ അവർ വീണ്ടും ഒരു ബൗണ്ടറി കൂടി നേടിയെടുത്തു. പിന്നീട് ഇടവേളകളിൽ കൃത്യമായി ബൗണ്ടറി കണ്ടെത്തി താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ഒടുവിൽ അത് അർധ സെഞ്ചറിയിലേക്ക് എത്തി.
എന്തായാലും ഫൈനലിൽ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. പ്രത്യേകിച്ച് ആദ്യ സ്‌ക്വാഡിൽ ഇടമില്ലാതെ നിന്നിരുന്ന സ്ഥാനത്ത് നിന്ന് ഇത്തരത്തിൽ ഫൈനൽ പോലെയുള്ള വലിയ വേദിയിൽ മികച്ച പ്രകടനം നടത്തിയതോടെ പ്രത്യേകിച്ചും. ട്വിറ്ററിൽ ഉൾപ്പെടെ വലിയ രീതിയിൽ താരത്തിന്റെ പ്രകടനത്തെ കൊണ്ടാടുകയാണ് ആരാധകർ.
ഷഫാലിയെ കുറിച്ച് ആരാധകർ പറയുന്നത് ഇങ്ങനെ
ഷഫാലി വർമ്മ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിംഗ്‌സാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലിൽ ഷഫാലി വർമ്മയ്ക്ക് ഫിഫ്റ്റി. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ നിന്ന് ഫൈനലിൽ ഫിഫ്റ്റി നേടുന്നത് വരെ; ഒരു ആരാധകൻ എക്‌സിൽ കുറിച്ചു.
സെമിഫൈനലിന് തൊട്ടുമുമ്പ് വന്ന് ഫൈനലിൽ ഇതുപോലെ സ്കോർ ചെയ്‌തു. ഇനി മുതൽ എന്ത് സംഭവിച്ചാലും ഷഫാലിയുടെ അത്ഭുതകരമായ ഒരു ഇന്നിംഗ് മാത്രം; മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടി.
അവൾ വന്നു, കണ്ടു, തകർത്തു! ഷഫാലി കൊടുങ്കാറ്റ് നവി മുംബൈയിൽ മുമ്പെങ്ങുമില്ലാത്തവിധം ആഞ്ഞടിച്ചു!; മറ്റൊരു ട്വീറ്റ് പറയുന്നു.
ഷഫാലിയുടേത് എത്ര അവിശ്വസനീയമായ ഒരു കഥയാണ്!; എന്നാണ് മറ്റൊരു ആരാധകൻ അത്ഭുതത്തോടെ എക്‌സിൽ പങ്കുവച്ചത്.
ഷഫാലിയുടെ കാര്യത്തിൽ വളരെ സന്തോഷം! അരങ്ങേറ്റം മുതൽ ഞാൻ അവളെ പിന്തുടരുന്നു, അവളുടെ കഴിവ് കാരണം മാത്രമാണ്. ഞാൻ സ്കോർകാർഡിൽ ആദ്യം കണ്ടെത്താൻ ശ്രമിക്കുന്ന പേര് അത്. അവളുടെ കഴിവിനോട് നീതി പുലർത്താൻ സമയമായി! എന്തൊരു അവസരം!; എന്നായിരുന്നു മറ്റൊരു ആരാധകന്റെ വാക്കുകൾ.