Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ വനിതാ ടീം നേടിയത് 596 റണ്‍സ്; എതിരാളികള്‍ 25 റണ്‍സിന് പുറത്ത്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ നടന്ന ഒരു വനിതാ ക്രിക്കറ്റ് മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് ആരാധകരെ ഞെട്ടിക്കുമെന്നുറപ്പാണ്. സംസ്ഥാനതല സൂപ്പര്‍വുമണ്‍ ഗ്രേഡ് മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ്, പോര്‍ട്ട് അഡ്‌ലെയ്ഡിനെ തോല്‍പ്പിച്ചത് 571 റണ്‍സിന്. നിശ്ചിത 50 ഓവറില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 596 റണ്‍സെടുത്തപ്പോള്‍ എതിരാളികള്‍ കേവലം 25 റണ്‍സിന് പുറത്തായി.

നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സിനുവേണ്ടി നാല് താരങ്ങളാണ് സെഞ്ച്വറി നേടിയത്. തെഗാന്‍ മക്ഫര്‍ലിന്‍ 80 പന്തില്‍ 136 റണ്‍സും, തമിബ സാവില്ലെ 56 പന്തില്‍ 120 റണ്‍സും, സാം ബെറ്റ്‌സ് പുറത്താകാതെ 71 പന്തില്‍ 124 റണ്‍സും, ഡാര്‍സി പുറത്താകാതെ 84 പന്തില്‍ 117 റണ്‍സുമെടുത്തു. ടീം 64 ഫോറുകള്‍ നേടിയപ്പോള്‍ വെറും 3 സിക്‌സറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 88 റണ്‍സ് എക്ട്രാ വഴിയും ടീമിന് ലഭിച്ചു. ഇതില്‍ 75 വൈഡുകളും ഉള്‍പ്പെടുന്നു.

photo

മറുപടി ബാറ്റിങ്ങിനിറങ്ങിയ പോര്‍ട്ട് അഡ്‌ലെയ്ഡ് ടീമിന് 10.5 ഓവറിനപ്പുറം ബാറ്റ് ചെയ്യാനായില്ല. തങ്ങള്‍ മികച്ച കളിയാണ് കാഴ്ചവെച്ചതെന്ന് മത്സരശേഷം മക്ഫര്‍ലിന്‍ പറഞ്ഞു. റെക്കോര്‍ഡുകളൊന്നും ശ്രദ്ധിച്ചില്ല. സ്വാഭാവിക കളിയാണ് പുറത്തെടുത്തത്. കൂറ്റനടികളിലൂടെയല്ലാതെയാണ് കൂടുതല്‍ റണ്‍സ് വന്നതെന്നത് കാണാമെന്നും അവര്‍ പറഞ്ഞു. നേരത്തെ, ശ്രീലങ്കന്‍ വനിതാ ടീം കന്ദ്യന്‍ ലേഡീസ് 2007ല്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 632 റണ്‍സെടുത്ത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എതിരാളികളായ പുഷ്പധന ലേഡീസിനെ 18 റണ്‍സിന് പുറത്താക്കിയ ടീം 614 റണ്‍സിന്റെ വിജയമാഘോഷിക്കുകയും ചെയ്തു.

Story first published: Tuesday, October 16, 2018, 12:32 [IST]
Other articles published on Oct 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+