Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

മെല്‍ബണ്‍: ഐസിസി വനിത ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. 20 ഓവറില്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തിയ മറ്റൊരു ടീം.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണര്‍മാരെ ക്ഷണത്തില്‍ നഷ്ടമായെങ്കിലും മധ്യനിര ടീമിനെ കാത്തു. മരിസാനി കാപ്(31), മിഗ്നന്‍ ഡു പ്രീസ്(17), ലോറ വോള്‍വാര്‍ഡ്ട്(53), സുനീ ലുസ്(12), കോള്‍ ട്രയോണ്‍(10) എന്നിവരാണ് രണ്ടക്കം കടന്ന കളിക്കാര്‍. പാക്കിസ്ഥാനുവേണ്ടി ഡയാന ബെയ്ഗ് 2 വിക്കറ്റ് വീഴ്ത്തി. മറ്റു ബൗളര്‍മാര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

southafrica

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം പാക്കിസ്ഥാന് മുതലെടുക്കാനായില്ല. മനീബ അലി(12), ജാവേറിയ ഖാന്‍(31), ആലിയ റിയാസ്(39), ഇറാം ജാവേദ്(17) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. മറ്റു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ബാറ്റിങ്ങിലെ വേഗമില്ലായ്മയും പാക്കിസ്ഥാന് തിരിച്ചടിയായി. 3 കളികളില്‍ മൂന്നിലും ജയിച്ച് 6 പോയന്റുമായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. പാക്കിസ്ഥാന് 3 കളികളില്‍ ഒന്നില്‍ മത്രമാണ് ജയിക്കാനായത്.

Story first published: Sunday, March 1, 2020, 17:06 [IST]
Other articles published on Mar 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+