Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്; രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

പെര്‍ത്ത്: വനിതാ ടി20 ലോകകപ്പില്‍ രണ്ടാം വിജയംതേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. 132 റണ്‍സെന്ന കുറഞ്ഞ സ്‌കോറിലൊതുങ്ങിയിട്ടും ഓസ്‌ട്രേലിയയെ 17 റണ്‍സിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാരുടെ മികവുറ്റ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

ബംഗ്ലാദേശിനെതിരെയും ജയം ആവര്‍ത്തിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പെര്‍ത്തിലെ വാക്ക പിച്ച് ബൗളര്‍മാരെ സഹായിക്കുന്നതായിരിക്കും. ഇന്ത്യയെ പലവട്ടം തോല്‍പ്പിച്ചിട്ടുള്ള ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ടുതന്നെ അസലത ടീമിന് വിനയാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാലന്‍സ് ചെയ്യാവുന്ന ടീമുമായാണ് ബംഗ്ലാദേശ് എത്തിയിരിക്കുന്നത്.

women-india

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ അഞ്ജു ജെയ്ന്‍ ആണ് ബംഗ്ലാദേശിന്റെ പരിശീലക. ഇന്ത്യയുടെ ദൗര്‍ബല്യങ്ങളെല്ലാം അറിയാമെന്നതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരെ നൂറുശതമാനം പുറത്തെടുക്കാതെ ഇന്ത്യയ്ക്ക് ജയിക്കാനാകില്ല. ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് ഫോമിലെത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഷഫാലി വര്‍മയും സ്മൃതി മന്ദാനയും മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യയ്ക്ക് വിജയം അനായാസമാകും. അതേസമയം, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഫോമില്ലായ്മ ആശങ്കയുണ്ടാക്കുന്നതാണ്. തിങ്കളാഴ്ച ഇന്ത്യന്‍സമയം വൈകിട്ട് 4.30നാണ് ബംഗ്ലാദേശിനെതിരായ മത്സരം.

Story first published: Monday, February 24, 2020, 12:17 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+