വനിതാ ടി20 ലോകകപ്പ്; മഴ ദൈവങ്ങള്‍ തുണയ്‌ക്കെത്തുമോ, മഴ പെയ്താല്‍ ഇന്ത്യ സെമിയില്‍
സിഡ്നി: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണിയായി നില്‍ക്കെ റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം ഐസിസി നിരസിച്ചു. ഇതോടെ സെമി ഫൈനലിനിറങ്ങുന്ന ടീമുകള്‍ ആശങ്കയിലാണ്. മഴയെത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയന്റ് നേടിയ ടീം ഫൈനലിലെത്തും. ഗ്രൂപ്പ് എയില്‍ ഇന്ത്യയും ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയുമാണ് ചാമ്പ്യന്മാര്‍.
വ്യാഴാഴ്ചയാണ് സെമി മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും മഴയില്‍ കുതിരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞദിവസം നടന്ന തായ്‌ലന്‍ഡ് പാക്കിസ്ഥാന്‍ ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും വിന്‍ഡീസും തമ്മിലുള്ള കളിയും ഉപേക്ഷിച്ചു. ഈ രീതിയില്‍ മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഫൈനലില്‍ കടക്കാം.

ഐസിസി നിയമപ്രകടനം ഇരു ടീമുകളും 10 വീതം ഓവറുകളെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മഴനിയമപ്രകാരം വിജയികളെ തീരുമാനിക്കൂ. അല്ലാത്തപക്ഷം കളി ഉപേക്ഷിച്ചതായാണ് കണക്കാക്കുക. ഐസിസി തങ്ങളുടെ ആവശ്യം നിരാകരിച്ചത് നിരാശാജനകമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ കെവിന്‍ റോബര്‍ട്‌സിന്റെ പ്രതികരണം. അതേസമയം, മഴ ഇല്ലാതെ മത്സരം പൂര്‍ത്തിയാക്കാനാകുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications