ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി; എലിസ് പെറി പുറത്ത്
മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ നടക്കാനിരിക്കെ ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങളിലൊരാളായ എലിസ് പെറി പുറത്ത്. പേശിവലിവിനെ തുടര്‍ന്ന് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് കഴിയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കഴിഞ്ഞദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന ത്രില്ലര്‍ മത്സരത്തിലെ ജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സെമിയിലെത്തിയത്.
ഓസ്‌ട്രേലിയയ്ക്കായി ഒട്ടേറെ ജയങ്ങള്‍ സമ്മാനിച്ച താരം 2009 മുതല്‍ ടീമിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. രണ്ടുവര്‍ഷം ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരമായും ഈ ഓള്‍റൗണ്ടര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എലിസ് പെറിയുടെ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് ടീം ഡോക്ടര്‍ പിപ് ഇന്‍ഗെ പറഞ്ഞു. ആഴ്ചകള്‍ നീളുന്ന വിശ്രമം ആവശ്യമാണ്. പരിക്കുമായി ബന്ധപ്പെട്ട പരിശോധന തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന കളികളില്‍ പെറി ഇല്ലെന്നത് നിരാശാജനകമാണെന്ന് പരിശീലകന്‍ മാത്യു സ്‌കോട്ട് വ്യക്തമാക്കി. മൈതാനത്തിറങ്ങിയാല്‍ പൂര്‍ണമായും അര്‍പ്പിച്ച് കളിക്കുന്ന താരമാണ് പെറി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും പെറിയുടെ പ്രകടനം കാണാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവുറ്റ പ്രകടനം നടത്തുന്ന പെറിയുടെ അഭാവം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications